റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തി
Monday, May 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: റേ​ഷ​ൻ വ്യാ​പാ​രി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ച് സൂ​ച​നാ സ​മ​രം ന​ട​ത്തി. ജി​ല്ല​യി​ലെ 825 ക​ട​ക​ളി​ൽ 726 ക​ട​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, എം.​ബി. സ​ത്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. കോ​വി​ഡ്മൂ​ലം മ​ര​ണ​മ​ട​ഞ്ഞ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി എ​ത്ര​യും വേ​ഗം വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക, ഏ​ഴു മാ​സ​ത്തെ കി​റ്റ് വി​ത​ര​ണ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള​ള സ​മ​രം എ​കെ​ആ​ർ​ആ​ർ​ഡി​എ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ ഉ​ദ്്ഘാ​ട​നം ചെ​യ്തു.