വ​ര​ട്ടാ​റി​നു കു​റു​കെ മ​ഴ​വി​ൽ​പ്പാ​ല​ങ്ങ​ൾ; ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Sunday, May 30, 2021 10:39 PM IST
ചെ​ങ്ങ​ന്നൂ​ർ: വ​ര​ട്ടാ​റി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​ത്തി​നു പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ശാ​സ്ത്രീ​യ​ത​യെ​ന്ന് ആ​ക്ഷേ​പം.

ആ​ദി​പ​മ്പാ​ന​ദി​യി​ൽ - പു​തു​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്നു​മാ​രം​ഭി​ച്ച് ഓ​ത​റ കോ​യി​പ്രം, കു​റ്റൂ​ർ, മം​ഗ​ലം, തി​രു​വ​ൻ​വ​ണ്ടൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി ഇ​ര​മ​ല്ലി​ക്ക​ര വാ​ള​ത്തോ​ട്ടി​ൽ എ​ത്തി മ​ണി​മ​ല​യാ​റ്റി​ൽ ചേ​രു​ക​യും പ​മ്പ​യി​ലേ​യും മ​ണി​മ​ല​യാ​റി​ലെ​യും പ്ര​ള​യ​ജ​ല​ത്തെ പ​ര​സ്പ​രം ക്ര​മീ​ക​രി​ക്കു​ന്ന സ്വാ​ഭാ​വി​ക ന​ദീ ബ​ന്ധ​ന സം​വി​ധാ​ന​മാ​ണ് വ​ര​ട്ടാ​ർ.

പു​തു​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന വ​ര​ട്ടാ​റി​ന് 9.6 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണു​ള്ള​ത്.
ന​ദി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് മ​ണ​ൽ​പ്പു​റ്റു​ക​ൾ നീ​ക്കം ചെ​യ്ത് ന​ദി വീ​ണ്ടെ​ടു​ക്കു​ക എ​ന്ന പ​ദ്ധ​തി ജ​ന​കീ​യ​മാ​യി ന​ട​പ്പാ​ക്കി ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ശ്ര​ദ്ധേ​യ​മാ​യി.

ന​ദി​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ദി​ക്കു കു​റു​കെ ഇ​രു​ക​ര​ക​ളേ​യും ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് പു​തു​ക്കു​ള​ങ്ങ​ര മു​ത​ൽ വാ​ള​ത്തോ​ട് വ​രെ അ​ഞ്ച് ഇ​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ കു​ട്ട​നാ​ട​ൻ ശൈ​ലി​യി​ൽ മ​ഴ​വി​ൽ പാ​ല​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.

ന​ദി വീ​ണ്ടെ​ടു​ക്കാ​നു​ള്ള ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​നം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​ഭ​വ സ​മാ​ഹ​ര​ണ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​ന്ന​ത്.

ര​ണ്ടാം ഘ​ട്ടം സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തി​യ ആ​ദ്യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണ് വ​ര​ട്ടാ​റി​ലെ പു​തു​ക്കു​ള​ങ്ങ​ര പാ​ലം.

എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് വി​പ​രീ​ത​മാ​യി​ട്ടു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. അ​ന്ന​ത്തെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, മാ​ത്യു ടി. ​തോ​മ​സ് എ​ന്നി​വ​ർ മ​ഴ​വി​ൽ​പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

നി​ല​വി​ലെ മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​നും വീ​ണാ ജോ​ർ​ജു​മെ​ല്ലാം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ക​മാ​നാ​കൃ​തി​യി​ലു​ള്ള പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന​ടി​യി​ലൂ​ടെ പ​ള്ളി​യോ​ട​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന് സൗ​ക​ര്യ​മാ​യി​രി​ക്കു​മെ​ന്ന​താ​ണ് മ​ഴ​വി​ൽ​പാ​ല​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത.

ജ​ല​വി​ഭ​വ വ​കു​പ്പി​നാ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല. പു​തു​ക്കു​ള​ങ്ങ​ര​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ പാ​ല​ത്തി​ന്‍റെ ഉ​യ​രം സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രും പ​ള്ളി​യോ​ട പ്ര​തി നി​ധി​ക​ളും ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ ഉ​യ​ര​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​തെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

വ​ര​ട്ടാ​റി​ലെ മ​ണ്ണ് നീ​ക്കു​ന്ന​തോ​ടെ ജ​ല​നി​ര​പ്പു താ​ഴ്ന്ന നി​ല​യി​ലാ​യി​രി​ക്കും എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ 30 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച പ​രു​മൂ​ട്ടി​ൽ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ അ​ത്ര​യും ഉ​യ​രം പോ​ലു​മി​ല്ലാ​തെ​യാ​ണ് പു​തു​ക്കു​ള​ങ്ങ​ര​യി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ഴ​വി​ൽ പാ​ല​ത്തി​ന് പ​ക​രം സാ​ധാ​ര​ണ നി​ര​പ്പി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​മാ​ണ് പൂ​ർ​ത്തി​യാ​യി വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പാ​ല​ത്തി​ന്‍റെ ഉ​യ​രം സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക വ​ർ​ധി​ച്ച​ത്. പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ആ​ദ്യ ഘ​ട്ട​ത്തി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​ന്നാ​മ​ത്തെ സ്ലാ​ബി​ന്‍റെ വാ​ർ​പ്പ് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ആ​ന​യാ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യും സ​മാ​ന​മാ​യ ഉ​യ​ര​മാ​ണ് പാ​ല​ത്തി​ന് ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ ത​ട​സ​മി​ല്ലാ​ത്ത ത​ര​ത്തി​ൽ പാ​ലം ഉ​യ​രം കു​ട്ടി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.