ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍​ദി​നം വ​ര്‍​ധി​പ്പി​ച്ചു
Sunday, May 30, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം ദി​വ​സ വേ​ത​ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
ദി​വ​സ​വേ​ത​ന​ക്കാ​രാ​യ 19 തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​രു ദി​വ​സം 10 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് തൊ​ഴി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്.
ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ല്‍ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ 24 പോ​സ്റ്റു​ക​ളാ​ണ് ഉ​ള്ള​ത്. നി​ല​വി​ല്‍ 15 പേ​ര്‍ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ അ​സു​ഖ​ബാ​ധി​ത​രു​മാ​ണ്.
ന​ഗ​ര​സ​ഭ രൂ​പീ​ക​ര​ണ വേ​ള​യി​ല്‍ ന​ഗ​ര​ത്തി​ന് അ​നു​വ​ദി​ച്ച ശു​ചീ​ക​ര​ണ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ര്‍​ധ​ന വ​രു​ത്തി​യി​ട്ടി​ല്ല. തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി താ​ല്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​ണ്. ഇ​തി​നാ​യി നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ള്‍ ന​ല്‍​കി​യി​രു​ന്നു.
നി​ല​വി​ല്‍ 18 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളാ​ണ് താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി വ​രു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും, മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ 28 ആ​യി വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.