പ്ര​തി​ഷേ​ധ​ദി​നാ​ച​ര​ണം: ഡോ​ക്ട​ർ​മാ​ർ നി​ല്പു സ​മ​രം ന​ട​ത്തി
Friday, June 18, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: ഡോ​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​എം​എ, കെ​ജി​എം​ഒ​എ, കെ​ജി​എ​സ്ഡി​എ സം​ഘ​ട​ന​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ സം​യു​ക്ത​മാ​യി നി​ല്പു സ​മ​രം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ല്പു സ​മ​രം ഐ​എം​എ കേ​ന്ദ്ര വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ഡോ. ​ജോ​സ് ഏ​ബ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​താ​ജ് പോ​ൾ, ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ശ​ങ്ക​ർ, കെ​ജി​എം​ഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡോ. ​ആ​ശീ​ഷ് മോ​ഹ​ൻ കു​മാ​ർ, കെ​ജി​എ​സ്ഡി​എ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​എ​ബി ജോ​ണ്‍, ഡോ. ​ശ്രീ നാ​ഥ​ൻ, ഐ​എം​എ പ​ത്ത​നം​തി​ട്ട സെ​ക്ര​ട്ട​റി ഡോ. ​ജി​ത്തു വി. ​തോ​മ​സ്, ഡോ. ​രാ​മ​ലിം​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.