കു​ട്ടി​ക​ൾ വീ​ട്ടി​ലി​രി​ക്കും, വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ സം​വ​ദി​ക്കും
Friday, June 18, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്തെ ര​ണ്ടാ​മ​ത്തെ വാ​യ​നാ​ദി​ന​ത്തി​ലും കു​ട്ടി​ക​ൾ​ക്കു പു​റം​ലോ​ക​ത്തേ​ക്കു പ്ര​വേ​ശ​ന​മി​ല്ല. സ്കൂ​ളു​ക​ളി​ൽ ആ​ഘോ​ഷ​മാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന വാ​യ​നാ​ദി​ന​ത്തി​ൽ ഇ​ക്കു​റി​യും കു​ട്ടി​ക​ൾ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ്. വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി അ​വ​രെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ടാ​നാ​ണ് അ​ധ്യാ​പ​ക​രു​ടെ ശ്ര​മം.
സം​സ്ഥാ​ന​ത്ത് വാ​യ​ന ലോ​കം സൃ​ഷ്ടി​ക്കാ​ൻ പ്ര​യ​ത്നി​ച്ച പി.​എ​ൻ. പ​ണി​ക്ക​രോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​ദി​ന​മാ​യ ജൂ​ണ്‍ 19 ന് ​സം​സ്ഥാ​ന​ത്ത് വാ​യ​ന​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ൽ ജൂ​ലൈ ഏ​ഴ് വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​ക്കു​റി ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു ലൈ​ബ്ര​റി​ക​ളി​ലും ഇ​ന്ന് പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. എ​ല്ലാ പൊ​തു ലൈ​ബ്ര​റി​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും. 22 ന് ​ജി. ശ​ങ്ക​ര​പി​ള്ള അ​നു​സ്മ​ര​ണ​വും 30ന് ​പൊ​ൻ​കു​ന്നം വ​ർ​ക്കി അ​നു​സ്മ​ര​ണ​വും ജൂ​ലൈ ഒ​ന്നി​ന് പി. ​കേ​ശ​വ​ദേ​വ് അ​നു​സ്മ​ര​ണ​വും എ​ൻ.​പി. മു​ഹ​മ്മ​ദ് ജ·​ദി​ന ആ​ഘോ​ഷ​വും ന​ട​ത്തും. ജൂ​ലൈ അ​ഞ്ചി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, തി​രു​ന​ല്ലൂ​ർ ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വാ​യ​നാ​നു​ഭ​വം ത​യാ​റാ​ക്ക​ൽ, വാ​യ​നാ​ക്കു​റി​പ്പ് വീ​ഡി​യോ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗു​ക​ളും സം​ഘ​ടി​പ്പി​ക്കും. ക​ഥാ​പ്ര​സം​ഗ ക​ല​യി​ലെ കു​ല​പ​തി​യാ​യി​രു​ന്ന വി.​സാം​ബ​ശി​വ​ന്‍റെ ജ·​ദി​ന​ത്തി​ൽ ലൈ​ബ്ര​റി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ക​ഥാ​പ്ര​സം​ഗ​ക​ല​യി​ലെ സ​വി​ശേ​ഷ​ത​ക​ൾ, കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ​വ​യും ന​ട​ത്തും. ജൂ​ലൈ ഏ​ഴി​ന് ഐ.​വി. ദാ​സ് ജ​ന്മ​ദി​ന​ത്തി​ലാ​ണ് വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം.
വാ​യ​ന പ​ക്ഷാ​ചാ​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഗൂ​ഗി​ൾ മീ​റ്റ് ഐ​ഡി: http://meet.google.com/pjt-hrut-odz
പി.​എ​ൻ. പ​ണി​ക്ക​ർ ദേ​ശീ​യ വാ​യ​നോ​ത്സ​വം
ദേ​ശീ​യ വാ​യ​ന മ​ഹോ​ത്സ​വം 25- ാം വാ​ർ​ഷി​ക​ത്തി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഇ​ന്നു രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് ചേം​ബ​റി​ൽ നി​ർ​വ​ഹി​ക്കും. ക​ള​ക്ട​ർ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​ക്ഷ​ര​താ മി​ഷ​ൻ, കു​ടും​ബ​ശ്രീ, കാ​ൻ​ഫെ​ഡ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പി.​എ​ൻ.​പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യി ക്വി​സ്, പ്ര​സം​ഗ, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​ട്ടി​ലി​രു​ന്നു​ത​ന്നെ പ​ങ്കാ​ളി​യാ​കു​ന്ന രീ​തി​യി​ൽ ന​ട​ത്തും. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന 25 വെ​ബി​നാ​റു​ക​ളും ന​ട​ക്കും. www.pnpanickerfoundation.orgഎ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. 09400335076, 09810866406.