കോവിഡ് ചികിത്സ: ജി​ല്ലാ ആ​ശു​പ​ത്രി​ക്കു യു​എ​സ്ടി​യു​ടെ കൈ​ത്താ​ങ്ങ് ‌‌
Saturday, June 19, 2021 11:58 PM IST
കോ​ഴ​ഞ്ചേ​രി: ക​ഴി​ഞ്ഞ 16 മാ​സ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​ക്കു പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ യു​എ​സ്ടി​യു​ടെ കൈ​ത്താ​ങ്ങ്. ‌
ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ഐ​സി​യു​ക​ളി​ലേ​ക്കാ​വ​ശ്യ​മു​ള്ള മ​ള്‍​ട്ടി പാ​ര മോ​ണി​റ്റ​റു​ക​ള്‍, ഓ​ക്സി​ജ​ന്‍ ഫ്‌​ളോ മീ​റ്റ​റു​ക​ള്‍, വെ​ന്‍റി​ലേ​റ്റ​ര്‍ മാ​സ്‌​കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം 5 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വാ​ങ്ങി ന​ല്‍​കി​യ​ത്.‌
ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ല​ളി​ത​മാ​യ കൈ​മാ​റ്റ ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു കൈ​മാ​റി. യു​എ​സ്ടി ക​മ്പ​നി പ്ര​ധി​നി​ധി​യാ​യി ഡി​നു പ​ങ്കെ​ടു​ത്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ജോ​ൺ മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യ്സ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​തി​ഭ സ്വാ​ഗ​ത​വും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ്‌​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. ‌