പ​ള്ളി​ക്ക​ൽ, ഏ​നാ​ദി​മം​ഗ​ലം, ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഡി ​കാ​റ്റ​ഗ​റി​യി​ൽ
Thursday, July 22, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ർ പ​റ​ഞ്ഞു.
ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​റ്റ​ഗ​റി ഡി ​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ചെ​റി​യ രീ​തി​യി​ലു​ള്ള കൂ​ട്ടാ​യ്മ​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്നു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള എ​ണ്ണം ആ​ളു​ക​ൾ മാ​ത്ര​മേ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം കൂ​ടി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ടി​പി​ആ​ർ അ​ഞ്ചി​ൽ താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ലും അ​ഞ്ചു മു​ത​ൽ 10 വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കാ​റ്റ​ഗ​റി ബി​യി​ലും (സെ​മി ലോ​ക് ഡൗ​ണ്‍) 10 മു​ത​ൽ 15 വ​രെ​യു​ള്ള​വ കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ലും (ലോ​ക് ഡൗ​ണ്‍) ഉ​ൾ​പ്പെ​ടു​ത്തി.
15 ന് ​മു​ക​ളി​ൽ ടി​പി​ആ​ർ ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കാ​റ്റ​ഗ​റി ഡി​യി​ൽ (ട്രി​പ്പി​ൾ ലോ​ക് ഡൗ​ണ്‍) ആ​യി​രി​ക്കും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കാം. എ, ​ബി, സി ​വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ൾ രാ​ത്രി എ​ട്ട് വ​രെ അ​നു​വ​ദ​നീ​യ​മാ​യ ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ച് മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളാ​കും ന​ട​പ്പാ​ക്കു​ക. നാ​ളെ​യും മ​റ്റ​ന്നാ​ളും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ആ​യി​രി​ക്കും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി, എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ്, ദു​ര​ന്ത നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ, ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ.​സി.​എ​സ്. ന​ന്ദി​നി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ആ​ർ. സു​മേ​ഷ്, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ്ര​തി​ദി​നം 20,000 ഡോ​സ് ല​ക്ഷ്യം, ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ്
പ​ത്ത​നം​തി​ട്ട:കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​പ്പി​ക്കാ​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി. ഇ​തു​പ്ര​കാ​രം മൂ​ന്നു ദി​വ​സ​ത്തെ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു.
ദി​വ​സ​വും 20,000 ഡോ​സ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്നും നാ​ളെ​യും വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് തു​ട​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​ർ അ​റി​യി​ച്ചു.
433 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 433 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 265 പേ​ർ രോ​ഗ​മു​ക്ത​രാ​യി.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 432 പേ​രും സ​ന്പ​ർ​ക്ക ബാ​ധി​ത​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 126293 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 118792 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.07 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തെ നി​ര​ക്ക് 7.6 ശ​ത​മാ​ന​വു​മാ​ണ്. 120514 പേ​ർ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 5019 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15565 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 7774 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2887 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
മൂ​ന്നു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഏ​ഴം​കു​ളം സ്വ​ദേ​ശി (52), പ​ന്ത​ളം സ്വ​ദേ​ശി (86), അ​ടൂ​ർ സ്വ​ദേ​ശി (83) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
പ​ത്ത​നം​തി​ട്ട:​ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11 (വ​ട്ടു​ത​റ-​ഒ​റ്റ​ക്ക​വു​ങ്ങി​നാ​ൽ ഭാ​ഗം), വാ​ർ​ഡ് 8 (വി​ക്ട​റി ജം​ഗ്ഷ​ൻ, ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ, പ​ട​യ​ണി​പ്പാ​റ ഭാ​ഗ​ങ്ങ​ൾ), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 3 (സി​റ്റി​സ​ണ്‍ പാ​ലം മു​ത​ൽ ചീ​പ്പ് പാ​ലം വ​രെ​യു​ള്ള പ്ര​ദേ​ശം), നാ​ര​ങ്ങാ​നം വാ​ർ​ഡ് 12 (ക​ന്നി​ടും​കു​ഴി, തോ​ട്ടു​പാ​ട്ട്- പൂ​ത​ക്കു​ഴി​പ്പ​ടി - കു​രി​ക്കാ​ട്ടി​ൽ​പ്പ​ടി ഭാ​ഗ​ങ്ങ​ൾ), വാ​ർ​ഡ് 7 (ചാ​രും​മൂ​ട്ടി​ൽ​പ്പ​ടി(​വ​ട​ക്ക്), മോ​സ്കോ പ​ടി (തെ​ക്ക്)- ചാ​രു​മൂ​ട്ടി​ൽ​പ്പ​ടി(​പ​ടി​ഞ്ഞാ​റ്), മോ​സ്ക്കോ​പ്പ​ടി(​കി​ഴ​ക്ക്), മു​ള്ള​ൻ​പാ​ര​ത്തി​ങ്ക​ൽ (പ​ടി​ഞ്ഞാ​റ്), കി​ഴ​ക്കും​ക​ര (കി​ഴ​ക്ക്, തെ​ക്ക്) എ​ന്നീ ഭാ​ഗ​ങ്ങ​ൾ, അ​രു​വാ​പ്പു​ലം വാ​ർ​ഡ് 3, 4, 12 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ 29 വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.