മ​രം​മു​റി: ക​ർ​ഷ​ക​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കി​ഫ
Friday, July 23, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: മു​ട്ടി​ൽ മ​രം​മു​റി വി​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.പ​ട്ട​യ​ഭൂ​മി​യി​ൽ നി​ന്ന് മ​രം മു​റി​ച്ചു നീ​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​രെ ത​ട​യു​ക​യും അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.
ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് കി​ഫ​യു​ടെ തീ​രു​മാ​ന​മെ​ന്ന് ലീ​ഗ​ൽ സെ​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ന്പാ​വാ​ലി​യി​ൽ വീ​ടി​ന്‍റെ ക​ത​ക് നി​ർ​മാ​ണ​ത്തി​നു സ്വ​ന്തം പു​ര​യി​ട​ത്തി​ലെ പ്ലാ​വ് മു​റി​ച്ച വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.
ചി​റ്റാ​റി​ൽ എ​ട്ടു സെ​ന്‍റ് ഭൂ​മി മാ​ത്ര​മു​ള്ള ലേ​ഖ എ​ന്ന വീ​ട്ട​മ്മ സ്വ​ന്തം പു​ര​യി​ട​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന തേ​ക്ക് വീ​ട് നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി മു​റി​ക്കാ​ൻ അ​നു​മ​തി തേ​ടി​യ​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ത​ട​ഞ്ഞു. ഇ​ത്ത​രം നീ​തി​ര​ഹി​ത​മാ​യ നീ​ക്ക​ങ്ങ​ളെ എ​ന്തു​വി​ല കൊ​ടു​ത്തും ത​ട​യും. രാ​ജ​കീ​യ വൃ​ക്ഷം എ​ന്ന പേ​രി​ൽ ഒ​ന്നി​നെ​യും നി​യ​മ​ത്തി​ൽ വേ​ർ​തി​രി​ച്ചി​ട്ടി​ല്ലെ​ന്നും ക​ർ​ഷ​ക​രെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഒ​രു​വി​ഭാ​ഗം ന​ട​ത്തു​ന്ന​തെ​ന്നും കി​ഫ ചൂ​ണ്ടി​ക്കാ​ട്ടി. മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​തും സം​ര​ക്ഷി​ക്കു​ന്ന​തും ക​ർ​ഷ​ക​രാ​ണ്.
പ​രി​സ്ഥി​തി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​തി​നു​ള്ള അ​വ​കാ​ശം ന​ൽ​ക​ണം.
ചി​റ്റാ​റി​ൽ ക​ർ​ഷ​ക​നാ​യ പി.​പി. മ​ത്താ​യി (പൊ​ന്നു) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചി​ട്ട് ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന 28ന് ​കി​ഫ ക​ർ​ഷ​ക ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ക്കു​മെ​ന്ന് ലീ​ഗ​ൽ സെ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ.​ജോ​ണി കെ. ​ജോ​ർ​ജ്, അ​ഡ്വ,അ​ല​ക്സ് എം. ​സ്ക​റി​യ എ​ന്നി​വ​ർ പ​റ​ഞ്ഞു.