വാ​യ​നാ​നു​ഭ​വ​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ൽ: സ​മ്മാ​ന​ദാ​നം ന​ട​ത്തി
Saturday, July 24, 2021 9:51 PM IST
പ​ത്ത​നം​തി​ട്ട: വാ​യ​ന​യി​ലൂ​ടെ പു​തി​യ ലോ​കം സൃ​ഷ്ടി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ. വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വാ​യ​ന അ​നു​ഭ​വ കു​റി​പ്പ് ത​യാ​റാ​ക്ക​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ക​ള​ക്ട​റേ​റ്റി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. അ​നു​ഭ​വ കു​റി​പ്പ് ത​യാ​റാ​ക്ക​ൽ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ശ്രീ​പ്രി​യ രാ​ജേ​ഷ്, സ്നേ​ഹ എ​സ്. നാ​യ​ർ (പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സ്എ​സ്), ആ​ദി​ത്യ എം. ​നാ​യ​ർ (മാ​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്) യു​പി വി​ഭാ​ഗ​ത്തി​ൽ എ​സ്. ആ​രു​ഷ് (കോ​ന്നി ആ​ർ​വി​എ​ച്ച്എ​സ്എ​സ്), കെ.​എ​സ്. ആ​ര​തി മോ​ൾ (സീ​ത​ത്തോ​ട് കെ​ആ​ർ​പി​എം​എ​ച്ച്എ​സ്എ​സ്), ഷെ​ൽ​ബി തോ​മ​സ് (നി​ര​ണം എം​എ​സ്എം യു​പി​എ​സ്) എ​ന്നി​വ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി.​മ​ണി​ലാ​ൽ, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ സി.​ടി. ജോ​ണ്‍, സ​ബ് എ​ഡി​റ്റ​ർ ശ്രീ​ജി എ​സ്.​ശ്രീ​ധ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ സി.​ആ​ർ വൈ​ശാ​ഖ്, പി.​ശ്രീ​ജി​ത്ത്, മു​ബീ​ന എം.​ഹ​നീ​ഫ, ശ്വേ​ത കാ​ർ​ത്തി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.