ഹ​രി​ത ഇ​ക്കോ​ഷോ​പ്പ് തു​റ​ക്കും
Saturday, July 24, 2021 9:54 PM IST
മ​ല്ല​പ്പ​ള്ളി: കാ​ർ​ഷി​ക വി​ള​ക​ൾ ന്യാ​യ​വി​ല​യ്ക്ക് സം​ഭ​രി​ക്കു​ന്ന​തി​നും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നും മ​ല്ല​പ്പ​ള്ളി​യി​ൽ ഹ​രി​ത ഇ​ക്കോ ഷോ​പ്പ് . ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ഴ്ച​യി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് ദി​വ​സം സ്വീ​ക​രി​ക്കും. അ​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന വി​ല അ​ടു​ത്ത ദി​വ​സം ന​ൽ​കും. സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്ക് ലാ​ഭ​വീ​ത​വും ല​ഭി​ക്കും. അം​ഗ​മാ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ കൃ​ഷി​ഭ​വ​നി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു.
ക​രം ര​സീ​ത്, ആ​ധാ​ർ, ബാ​ങ്ക് പാ​സ്‌​ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ്, പാ​ട്ട​ക്കൃ​ഷി​യെ​ങ്കി​ൽ പാ​ട്ട​ച്ചീ​ട്ട് എ​ന്നി​വ​യും വേ​ണം. 500 രൂ​പ​യാ​ണ് അം​ഗ​ത്വ​ഫീ​സ്. കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ജോ​സ​ഫ് ജോ​ർ​ജ് അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ട്ടി ചാ​ക്കോ - പ്ര​സി​ഡ​ന്‍റ്, റി​ബു എ​ബ്ര​ഹാം - സെ​ക്ര​ട്ട​റി, ജേ​ക്ക​ബ് പി. ​ഏ​ബ്ര​ഹാം - ട്ര​ഷ​റ​ർ എ​ന്നി​വ​രെ താ​ത്കാ​ലി​ക ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.