വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ മ​രം അ​ഗ്നി​ശ​മ​ന സേ​ന മു​റി​ച്ചു മാ​റ്റി
Sunday, July 25, 2021 10:09 PM IST
അ​ടൂ​ർ: അ​ങ്ങാ​ടി​ക്ക​ൽ (ഒ​റ്റ​ത്തേ​ക്ക്) പ​ട്ട​യി​ൽ വീ​ട്ടി​ൽ സെ​ൽ​വ​രാ​ജി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തെ തോ​ടി​ന്‍റെ ക​ര​യി​ൽ നി​ന്ന പ​ന മ​രം ക​ന​ത്ത കാ​റ്റി​ൽ മ​റി​ഞ്ഞു വീ​ണു. മ​രം മു​റി​ച്ചു നീ​ക്കാ​ൻ വീ​ട്ടു​കാ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് വി​വ​രം അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി. ​വി​നോ​ദ് കു​മാ​റി​നെ അ​റി​യി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ കെ. ​ജി. ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘം വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ മ​രം മു​റി​ച്ചു മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കി.

പ​താ​ക​ദി​നം ആ​ച​രി​ച്ചു

പ​ത്ത​നം​തി​ട്ട: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 55-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ​താ​ക​ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​റേ​റ്റ്, മി​നി സി​വി​ൽ സ്റ്റേ​ഷ​നു​ക​ൾ, റ​വ​ന്യു ട​വ​ർ തു​ട​ങ്ങി ജി​ല്ല​യി​ലെ ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ൾ​ക്കു മു​ന്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. കെ​ജി​ഒ​എ സം​സ്താ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ.​എ​സ്.​സു​മ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബി. ​ബി​നു, ആ​ർ. രാ​ജേ​ഷ്, പി. ​സ​ന​ൽ​കു​മാ​ർ, ഡോ.​ജാ​ന​കി​ദാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​സു​മേ​ഷ് സി. ​വാ​സു​ദേ​വ​ൻ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​ർ.രാ​ധാ​കൃഷ്ണ​പി​ള്ള, എ​ൻ.​ജി. അ​ജ​യ​കു​മാ​ർ, എം.​ആ​ർ. മ​നു​കു​മാ​ർ, കെ. ​ഹ​രി​ലാ​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.