ഇ​ട​ത്താ​വ​ള നി​ർ​മാ​ണ​ത്തി​നെ​തി​രെ പ​രാ​തി, അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, July 29, 2021 10:12 PM IST
റാ​ന്നി: ശ​ബ​രി​മ​ല​ഇ​ട​ത്താ​വ​ള​നി​ർ​മ്മാ​ണം വ​യ​ൽ നി​ക​ത്തി​യാ​ണ​ന്ന് കാ​ട്ടി സ്വ​കാ​ര്യ വ്യ​ക്തി ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ൽ ന​ല്കി​യ പ​രാ​തി യി​ൽ അ​ന്വേ​ഷ​ണം.
മാ​ട​ത്ത​രു​വി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഒ​ഴു​കു​ന്ന തോ​ടി​ന്‍റെ ക​ര​യി​ൽ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വ​യ​ൽ നി​ക​ത്തി​യാ​ണ് നി​ർ​മാ​ണ​മെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യ​ത്.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ റ്റി.​ആ​ർ.​ഷൈ​ൻ, റാ​ന്നി ഡി​എ​ഫ്ഒ ജ​യ​കു​മാ​ര ശ​ർ​മ, റാ​ന്നി ത​ഹ​സി​ൽ​ദാ​ർ കെ. ​ന​വീ​ൻ ബാ​ബു, ഇ​റി​ഗേ​ഷ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ്ര​തി​നി​ധി എ​ന്നി​വ​രാ​ണ്, തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ.
പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​നി​ത അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രി​ൽ നി​ന്നും ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.
പ​രാ​തി​യി​ൽ പ​റ​യു​ന്ന സ്ഥ​ല​ത്തേ തോ​ട് മീ​ൻ​മൂ​ട്ട് പാ​റ തോ​ടി​ന്‍റെ ഭാ​ഗ​മാ​ണ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​ഷ​നെ​ധ​രി​പ്പി​ച്ച​താ​യി, പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.
റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പി​ന്നി​ലാ​യി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ക്ക​ൽ നി​ന്നു​ഏ​റ്റെ​ടു​ത്ത് ന​ല്കി​യ സ്ഥ​ല​ത്താ​ണ് 12നി​ല​ക​ളോ​ടു കൂ​ടി​യ ഇ​ട​ത്താ​വ​ള കെ​ട്ടി​ടം പ​ണി​യു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. എ്ട്ടു​വ​ർ​ഷ​മാ​യി പ​ണി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.