വ​ട​ശേ​രി​ക്ക​ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം
Thursday, July 29, 2021 10:12 PM IST
വ​ട​ശേ​രി​ക്ക​ര: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ വ​ട​ശേ​രി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ 25 പേ​രി​ൽ നാ​ലു കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഗ്രേ​ഡും, ഒ​രു കു​ട്ടി​ക്ക് ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് ഗ്രേ​ഡും നാ​ലു കു​ട്ടി​ക​ൾ​ക്ക് എ​ട്ട് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് ഗ്രേ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.
പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി​യ 32 വി​ദ്യാ​ർ​ഥി​ക​ളി​ൽ 31 പേ​രും വി​ജ​യി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​നു മേ​ൽ മാ​ർ​ക്ക് വാ​ങ്ങി​യാ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. വി​ജ​യ​ശ​ത​മാ​നം 96.88 ശ​ത​മാ​നം.
സ്കൂ​ളി​ൽ അ​ഞ്ച് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ 35 കു​ട്ടി​ക​ൾ​ക്ക് വീ​ത​വും, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഹ്യൂ​മാ​നി​റ്റീ​സ് ഐ​ച്ഛി​ക​വി​ഷ​യ​മാ​യി 50 കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കി വ​രു​ന്നു.