പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത് 32 ടേ​ക്ക് എ ​ബ്രേ​ക്ക് ടോ​യ്‌​ല​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ
Friday, July 30, 2021 11:52 PM IST
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി സെ​പ്റ്റം​ബ​ർ ഒ​ന്നോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് 27 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 32 ടേ​ക്ക് എ ​ബ്രേ​ക്ക് ടോ​യ് ല​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ. പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ ഈ ​ടോ​യ് ല​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു. ഓ​ഗ​സ്റ്റ് 10 ന​കം ആ​ദ്യ​ഘ​ട്ട ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നും ഓ​ഗ​സ്റ്റ് 25 ന​കം സ​ന്പൂ​ർ​ണ പൂ​ർ​ത്തീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി ര​ണ്ടാം​ഘ​ട്ട ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കൈ​മാ​റു​ന്ന​തി​നു​മാ​ണ് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.
. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ടോ​യ്‌​ല​റ്റ് പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടൊ​പ്പം ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള വ​ഴി​യി​ടം ബോ​ർ​ഡ്, നാ​പ്കി​ൻ ഡി​സ്ട്രോ​യ​ർ യൂ​ണി​റ്റ്, ആ​ക​ർ​ഷ​ക​മാ​യ പെ​യ്ന്‍റിം​ഗ്, വാ​ഷ് ബേ​സി​ൻ, ക​ണ്ണാ​ടി തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ചു വ​ഴി​യോ​ര യാ​ത്ര​ക്കാ​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്ക​ത്ത​ക്ക​വ​ണ്ണ​മാ​ണ് പ്രോ​ജ​ക്ട് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. പു​തി​യ ടോ​യ്ല​റ്റ് നി​ർ​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ നി​ല​വി​ലു​ള്ള​വ​യെ ന​വീ​ക​രി​ച്ചും ടേ​ക്ക് എ ​ബ്രേ​ക്കി​ന്‍റെ ഭാ​ഗ​മാ​ക്കാം. പ്രീ​മി​യം ത​ല​ത്തി​ൽ കോ​ഫി ഷോ​പ്പും പ്ര​വ​ർ​ത്തി​പ്പി​ക്കാം.ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണു നി​ർ​മാ​ണ ചു​മ​ത​ല. പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ടോ​യ് ല​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പേ ​ആ​ൻ​ഡ് യൂ​സ് മാ​തൃ​ക​യി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണു നി​ർ​വ​ഹി​ക്കു​ക.
ജി​ല്ല​യി​ൽ 6.40 കോ​ടി രൂ​പ​യ്ക്കു​ള്ള 87 പ്രോ​ജ​ക്ടു​ക​ൾ​ക്കാ​ണു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ രൂ​പം ന​ൽ​കി​യ​ത്. ഇ​തി​ൽ 68 പ്രോ​ജ​ക്ടു​ക​ളാ​ണു നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യി​ലു​ള്ള​ത്.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ഫ​ണ്ട്, ശു​ചി​ത്വ​മി​ഷ​ൻ വി​ഹി​തം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ്രോ​ജ​ക്ടു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ടേ​ക്ക് എ ​ബ്രേ​ക്ക് ടോ​യ് ല​റ്റ് സ​മു​ച്ച​യം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത് കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. അ​ടൂ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​ക​ൾ, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ൽ, റാ​ന്നി-​പെ​രു​നാ​ട്, മ​ല്ല​പ്പ​ള്ളി, ചി​റ്റാ​ർ, നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ, കു​ള​ന​ട, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര, മ​ല​യാ​ല​പ്പു​ഴ, വ​ള്ളി​ക്കോ​ട്, അ​രു​വാ​പ്പു​ലം, പ്ര​മാ​ടം, കോ​ന്നി, സീ​ത​ത്തോ​ട്, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി, ഓ​മ​ല്ലൂ​ർ, ഇ​ര​വി​പേ​രൂ​ർ, നെ​ടു​ന്പ്രം, ക​ല്ലൂ​പ്പാ​റ, കു​ന്ന​ന്താ​നം, ക​ട​ന്പ​നാ​ട്, ഏ​നാ​ദി​മം​ഗ​ലം, മെ​ഴു​വേ​ലി, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​വ​യി​ൽ 21 എ​ണ്ണം അ​ടി​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള​വ​യും ഒ​ന്പ​തെ​ണ്ണം സ്റ്റാ​ൻ​ഡേ​ർ​ഡ് ത​ല​ത്തി​ലും ഓ​മ​ല്ലൂ​ർ, ഇ​ര​വി​പേ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ത് പ്രീ​മി​യം ത​ല​ത്തി​ലു​ള്ള​വ​യു​മാ​ണ്.
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റെ​ടു​ത്ത അ​ഞ്ച് പ്രോ​ജ​ക്ടു​ക​ളി​ൽ നാ​ലെ​ണ്ണ​വും ക​രാ​റു​കാ​ര​നെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നോ​ട​നു​ബ​ന്ധ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യെ​ങ്കി​ലും വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടു. ഇ​ല​ന്തൂ​ർ, ക​ട​പ്ര, വെ​ച്ചൂ​ച്ചി​റ, വ​ട​ശേ​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​യി​പ്രം, കു​ള​ന​ട, മ​ല്ല​പ്പു​ഴ​ശേ​രി, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നാ​യി ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.