ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യ്ക്ക് മി​ക​ച്ച വി​ജ​യം
Friday, September 17, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ഠി​താ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​ജ​യം. ജൂ​ലൈ​യി​ല്‍ ന​ട​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം വ​ര്‍​ഷ തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ 435 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 387 പേ​ര്‍ വി​ജ​യി​ച്ചു.
വി​ജ​യ ശ​ത​മാ​നം 89. നാ​ല് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു ജി​ല്ല​യി​ലു​ള്ള​ത്.
ഒ​ന്പ​ത് സ​മ്പ​ര്‍​ക്ക പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഓ​ണ്‍​ലൈ​നാ​യി പ​ഠി​ച്ച് പാ​തി വ​ഴി​യി​ല്‍ കൈ​വി​ട്ട വി​ദ്യാ​ഭ്യാ​സം തി​രി​കെ പി​ടി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ജ​യി​ക​ള്‍. തു​ട​ര്‍ പ​ഠ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​വ​ര്‍.
മ​ല്ല​പ്പ​ള്ളി സി​എം​എ​സ് പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി പ​രീ​ക്ഷ എ​ഴു​തി​യ എ. ​അ​മ്പി​ളി എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. പെ​രു​മ്പെ​ട്ടി പ​ന്ന​ക്ക​പ്പ​താ​ലി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​നീ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ് അ​മ്പി​ളി.
മ​ല്ല​പ്പ​ള്ളി പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ത​ന്നെ പ​ഠി​താ​വ് എ​സ്. സോ​മ​ല​ത അ​ഞ്ച് എ ​പ്ല​സ് നേ​ടി. ജ​യി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ​വ​രി​ല്‍ പ​ല​ര്‍​ക്കും ഒ​രു വി​ഷ​യം മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്.
വി​ജ​യി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ​വ​ര്‍​ക്ക് വീ​ണ്ടും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടോ​ജോ ജേ​ക്ക​ബ് അ​റി​യി​ച്ചു.