അ​ടൂ​ർ ഫി​ലി​പ്പി​നെ ആ​ദ​രി​ച്ചു
Friday, September 17, 2021 10:20 PM IST
അ​ടൂ​ർ: ഏ​നാ​ത്ത് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ​മ​യ​ത്ത് ലി​ഫ്റ്റിം​ഗി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യ റി​ട്ട​യേ​ഡ് എ​ൻ​ജി​നീ​യ​ർ അ​ടൂ​ർ ഫി​ലി​പ്പ് മ​ങ്കു​ഴി​യി​ലി​നെ ആ​ന​ന്ദ​പ്പ​ള്ളി ഓ​ൺ​ലൈ​ൻ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ജി​നീ​യേ​ഴ്സ് ദി​ന​ത്തി​ൽ ആ​ദ​രി​ച്ചു. ആ​ന​ന്ദ​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ‌എ​പി​ജെ അ​ബ്ദു​ൽ ക​ലാം കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ വി. ​ജ്യോ​തി​നെ​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​എ സം​സ്കൃ​തം പ​രീ​ക്ഷ​യി​ൽ ഏ​ഴാം റാ​ങ്ക് നേ​ടി​യ കെ. ​ആ​ന​ന്ദു​വി​നെ​യും അ​നു​മോ​ദി​ച്ചു. വി.​കെ. സ്റ്റാ​ൻ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ര​മേ​ശ് വ​രി​ക്കോ​ലി​ൽ, ഹ​ർ​ഷ​കു​മാ​ർ, പ്ര​ഫ. രാ​ജു തോ​മ​സ്, ലി​ജു സ​ഖ​റി​യ, സോ​ണി ജോ​ഷ്വാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌