യൂ​ത്ത് കോ​ൺ​ഗ്ര​സ് തൊ​ഴി​ലി​ല്ലാ​യ്മ ദി​നം ആ​ച​രി​ച്ചു
Friday, September 17, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ ഇ​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്രഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ തൊഴിലില്ലായ്മ ദിനാചരണം പത്തനംതിട്ട ഹെ ഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ​ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ശ​ബ​രി​നാ​ഥ് മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, റോ​ബി​ൻ പ​രു​മ​ല, വി​മ​ൽ​കൈ​ത​ക്ക​ൽ, ആ​ബി​ദ് ഷെ​ഹിം, ഷൈ​ലു, ഷി​നി മെ​ഴു​വേ​ലി, ന​ഹാ​സ് പ​ത്ത​നം​തി​ട്ട, എം.​എ. സി​ദ്ദി​ഖ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​ശാ​ഖ് വെ​ൺ​പാ​ല, ഷി​ന്‍റു തെ​നാ​ലി​ൽ, എം.​എം. പി. ​ഹ​സ​ൻ, ഗോ​പു ക​രു​വാ​റ്റ, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, അ​ഭി​ജി​ത് സോ​മ​ൻ, മു​ഹ​മ്മ​ദ്‌ റാ​ഫി പ്ര​സം​ഗി​ച്ചു.