ഭ​വ​ന​ര​ഹി​ത​ർ ഇ​ല്ലാ​ത്ത കേ​ര​ളം സ​ർ​ക്കാ​ർ ല​ക്ഷ്യം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ
Saturday, September 18, 2021 11:33 PM IST
പ​ത്ത​നം​തി​ട്ട:കേ​ര​ള​ത്തി​ൽ ഒ​രാ​ൾ​പോ​ലും ഭ​വ​നം ഇ​ല്ലാ​തെ ക​ഴി​യേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ലൈ​ഫ് മി​ഷ​നി​ലൂ​ടെ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ.

കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 186 വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ. ലൈ​ഫ് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 56 വീ​ടു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 37 വീ​ടു​ക​ളും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 93 വീ​ടു​ക​ളും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​ന്യാ ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ സി. ​പ്ര​കാ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​ജി. ശ്രീ​കു​മാ​ർ, അ​ജി​കു​മാ​ർ, ജി​തേ​ഷ്കു​മാ​ർ, അ​ഞ്ജ​ന ബി​നു​കു​മാ​ർ, സൂ​ര്യ​ക​ലാ​ദേ​വി, പു​ഷ്പ​ല​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​എ​ൻ. അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കു​റ്റൂ​രി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ഭ​വ​ന​പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ്ഭ​വ​ന പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​ക​രി​ച്ച വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും താ​ക്കോ​ൽ ദാ​ന​വും ജി​ല്ലാ​ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ന​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ റോ​യി ഫി​ലി​പ്പ്, സു​നി​ത ഫി​ലി​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ടി. വാ​സു, ബി​ജോ പി. ​മാ​ത്യു, മേ​രി​ക്കു​ട്ടി, റാ​ണി കോ​ശി, സാ​ലി ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.