ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു ‌
Tuesday, September 21, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​വും ക​ഴി​ഞ്ഞ ബാ​ച്ചി​ന്‍റെ പ​രീ​ക്ഷ​യും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ ഇ​ന്നു മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു.‌
പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ അ​ലോ​ട്മെ​ന്‍റ് പ​ട്ടി​ക ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം ഇ​ന്നു മു​ത​ൽ സാ​ധ്യ​മാ​കും. ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യാ​ണ് പ്ര​വേ​ശ​ന​മെ​ങ്കി​ലും നാ​ലു ദി​വ​സം മാ​ത്ര​മേ ഇ​വ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ല​ഭി​ക്കു​ക​യു​ള്ളൂ. ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​ക​ൾ നാ​ളെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. നാ​ള​ത്തെ പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ 28, 30 തീ​യ​തി​ക​ളി​ലും പ​രീ​ക്ഷ​യു​ണ്ട്. ആ​ദ്യ​പ​ട്ടി​ക​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് ഇ​ന്നും 25നും 29​നും ഒ​ക്ടോ​ബ​ർ ഒ​ന്നി​നു​മാ​കും പ്ര​വേ​ശ​ന​ത്തി​ന് എ​ത്താ​ൻ ക​ഴി​യു​ക. 26ന് ​ഞാ​യ​റാ​ഴ്ച​യും 27ന് ​ഭാ​ര​ത് ബ​ന്ദു​മാ​യ​തി​നാ​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​കി​ല്ല. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും പ​രീ​ക്ഷ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​ക്രി​യ​ക​ൾ ഇ​ന്നു​കൊ​ണ്ടു പൂ​ർ​ത്തി​യാ​കും. ‌

പ​രീ​ക്ഷാ ഹാ​ളു​ക​ൾ ന​ഗ​ര​സ​ഭ അ​ണു​വി​മു​ക്ത​മാ​ക്കും ‌
തി​രു​വ​ല്ല: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ നാ​ളെ ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷാ​ഹാ​ളു​ക​ൾ ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ​യി​ൽ ഹ​രി​ത സ്ഥാ​പ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ് ഗ്ലോ​ബ​ൽ ട്രേ​ഡേ​ഴ്സാ​ണ് അ​ണു​ന​ശീ​ക​ര​ണം ചെ​യ്യു​ന്ന​ത്. അ​ണു​ന​ശീ​ക​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മു​ള്ള സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ‌