ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ തെ​ന്നി മാ​റി​യ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, September 23, 2021 9:45 PM IST
ഏ​നാ​ത്ത്: പ​ഞ്ച​റാ​യ ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ ഹൈ​ഡ്രോ​ളി​ക് ജാ​ക്കി തെ​ന്നി​മാ​റി വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു. പു​ല്ലാ​ട് സ​ന്തോ​ഷ് ഭ​വ​നി​ൽ സു​രേ​ഷ് കു​മാ​റാ​ണ് (43) മ​രി​ച്ച​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ എം​സി റോ​ഡി​ൽ കു​ള​ക്ക​ട സ്കൂ​ൾ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് പു​ല്ലാ​ട്ടേ​ക്ക് വൈ​ക്കോ​ൽ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ കു​ള​ക്ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ട​യ​ർ പ​ഞ്ച​റാ​യി. വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട​ശേ​ഷം ജാ​ക്കി​വ​ച്ചു​യ​ർ​ത്തി ട​യ​ർ മാ​റ്റി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ജാ​ക്കി തെ​ന്നി മാ​റി​യ പി​ക്ക​പ് വാ​നി​ന്‍റെ അ​ടി​യി​ൽ​പെ​ട്ടാ​ണ് അ​പ​ക​ടം. ഇ​തു​വ​ഴി​യെ​ത്തി​യ യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തി​നേ തു​ട​ർ​ന്ന് പു​ത്തൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ഉ​യ​ർ​ത്തി​യെ​ങ്കി​ലും സു​രേ​ഷ് കു​മാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: അ​ഭ​യ്, ആ​ദി​ത്യ​ൻ.