ക​ശു​മാ​വ് കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി
Friday, September 24, 2021 10:05 PM IST
മൈലപ്ര: ​സം​സ്ഥാ​ന ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കു​മാ​യി ചേ​ർ​ന്ന് ക​ശു​മാ​വ് കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ത​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും.
പ​ദ്ധ​തി പ്ര​കാ​രം ഒ​രു ഏ​ക്ക​റി​ന് 140 ക​ശു​മാ​വ് ഗ്രാ​ഫ്റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് , റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, സ്കൂ​ൾ കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.
അ​തി​സാ​ന്ദ്ര​താ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ഹെ​ക്ട​റി​ന് 400 തൈ​ക​ൾ ന​ൽ​കും. ര​ണ്ട് വ​ർ​ഷം വ​ള​ർ​ച്ച​യെ​ത്തി​യ തൈ​ക​ൾ​ക്ക് 60 രൂ​പ സ​ബ്സി​ഡി​യാ​യു​ണ്ടാ​കും. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് കു​റ​ഞ്ഞ​ത് അ​ഞ്ച് തൈ​ക​ൾ ന​ൽ​കും. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള​തും പൊ​ക്കം കു​റ​ഞ്ഞ​തും അ​ധി​കം പ​ട​രാ​ത്ത​തു​മാ​യ ഗ്രാ​ഫ്റ്റ് തൈ​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ മൈ​ല​പാ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മൈ​ല​പ്ര പ​ള്ളി​പ്പ​ടി​യി​ലു​ള്ള അ​മൃ​ത അ​ഗ്രി​മാ​ർ​ട്ടി​ലെ 9495844641 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.