മ​ത്സ​ര പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ‌
Sunday, September 26, 2021 9:03 PM IST
പ​ത്ത​നം​തി​ട്ട: പ​ത്താം ക്ലാ​സ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യു​ള്ള വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന 30 ദി​വ​സ​ത്തെ ഓ​ണ്‍​ലൈ​ന്‍ തീ​വ്ര മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ല്‍​കും. ഒ​ക്ടോ​ബ​ര്‍ 11 ന് ​പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള എ​സ്എ​സ്എ​ല്‍​സി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് മു​മ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലോ ജി​ല്ല​യി​ലെ മ​റ്റ് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ലോ അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 0468222745, 9447503111. ‌

ഗാ​ന്ധി ദ​ര്‍​ശ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ‌

പ​ത്ത​നം​തി​ട്ട: ഗാ​ന്ധി ദ​ര്‍​ശ​ന്‍ സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം.​ബി സ​ത്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ഡോ. ​സ​ജി പ​ണി​ക്ക​ര്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. പു​രു​ഷോ​ത്ത​മ​ന്‍, ബൈ​ജി ചേ​ലാ​ട്ട്, വി​ബി​ത ബാ​ബു, ബി​നി​ലാ​ല്‍, മി​നി വി​നോ​ദ്, ബി​നി രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌