ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ‌
Sunday, September 26, 2021 9:05 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന കു​ടി​വെ​ള്ള പ്ര​ശ്നം പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ക​ണ​മൂ​ട്ടി​ല്‍​പ​ടി​യി​ല്‍ ചാ​ലും​ക​ര (തോ​ലും​ക​ര) - ശാ​ലോം പ​ള്ളി പി​ഐ​പി ക​നാ​ലി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ‌
ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ആ​ശ, കോ​യി​പ്രം ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ അം​ഗം അ​നീ​ഷ് കു​ന്ന​പ്പു​ഴ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജു വ​ര്‍​ക്കി, പി.​സു​ജാ​ത, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ചെ​ങ്ങ​ന്നൂ​ര്‍ പി.​ഐ.​പി ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഡി. ​രാ​ജ​ന്‍, കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ എ​ച്ച്. ജ​സീ​ല, എ.​ഇ ബി​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌