ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു ‌
Monday, September 27, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: ഞാ​യ​റാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യി​ൽ ജി​ല്ല​യി​ലെ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു.

കൈ​ത്തോ​ടു​ക​ളി​ൽ അ​ട​ക്കം ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ന്പ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ, ക​ക്കാ​ട്ടാ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

വ​ന​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ അ​യി​രൂ​രി​ൽ 71.6 മി​ല്ലി​മീ​റ്റ​റും കോ​ന്നി 98 മി​ല്ലി​മീ​റ്റ​റു​മാ​ണ് മ​ഴ ല​ഭി​ച്ച​ത്. ‌

ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് 76 ശ​ത​മാ​ന​ത്തി​ലെ​ത്തി. പ​ന്പ​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ വ​രെ 78 മി​ല്ലി​മീ​റ്റ​റും ക​ക്കി​യി​ൽ 84 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. പ​ക​ൽ മ​ഴ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പ​ന്പ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ​യി​ല​ട​ക്കം വെ​ള്ളം ക​യ​റി. ‌

പ​ന്ത​ളം തെ​ക്കേ​ക്ക​ര​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ‌

പ​ന്ത​ളം: ക​ന​ത്ത മ​ഴ​യി​ൽ പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 25 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ‌

പ​റ​ന്ത​ൽ, തോ​ലൂ​ഴം, വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ന​രി​യാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്.

വ്യാ​പ​ക കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ത​ട്ട​യി​ൽ തി​രു​മം​ഗ​ല​ത്ത് ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി,തോ​ലൂ​ഴം വി​പ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ഞാ​യ​റാ​ഴ്ച രാ​ത്രി അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ ശ​ക്ത​മാ​യ​താ​ണ് വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ക​ന​ത്ത​തോ​ടെ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ കൈ​ത്തോ​ടു​ക​ളി​ലും വെ​ള്ളം ഉ​യ​ർ​ന്നു.‌

തോ​ലൂ​ഴം വാ​യ​ന​ശാ​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ത്തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ന്ത​ലി​ൽ പ​ത്തി​ല​ധി​കം വീ​ടു​ക​ളി​ലും ന​രി​യാ​പു​രം ക​ല്ലു പാ​ല​ത്തി​നു​സ​മീ​പം അ​ഞ്ച് വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഈ ​പ്ര​ദേ​ശ​ത്തും വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ല്ലു പാ​ല​ത്തി​ന് സ​മീ​പം ഉ​ണ്ടാ​യി​രു​ന്നു ഹോ​ളോ ബ്രി​ക്സ് നി​ർ​മാ​ണ യൂ​ണി​റ്റും വെ​ള്ള​ത്തി​ലാ​യി. ‌

‌തു​ന്പ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം ‌

അ​പ്ര​തീ​ക്ഷി​ത​മാ​യ കാ​റ്റി​ലും ക​ന​ത്ത​മ​ഴ​യി​ലും തു​ന്പ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.
പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ‌

മാ​ന്പി​ലാ​ലി തെ​ക്ക് ഭാ​ഗ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം ആ​ദ്യം ക​യ​റി​യ​ത്. ഇ​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ത്തോ​ളം വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടു കൂ​ടി വെ​ള്ളം ക​യ​റി. ‌

വീ​ട്ടു​കാ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റി താ​മ​സി​പ്പി​ച്ചുഇ​ന്ന​ലെ ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ വൈ​ദ്യു​ത ക​ന്പി​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണം ഉ​റ​വ​ൻ ക​ട​വ് ഭാ​ഗ​ത്ത് 20 വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ‌

അ​ടൂ​രി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കയറി ‌

അ​ടൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ടൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി.
പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം ബു​ദ്ധി​മു​ട്ടി​ലാ​യി. അ​ടൂ​ർ ശ്രീ ​മൂ​ലം മാ​ർ​ക്ക​റ്റ് - പ​ന്നി​വി​ഴ പാ​മ്പേ​റ്റു കു​ളം റോ​ഡി​ൽ ആ​ൾ സെ​യ്ന്‍റ്സ് സ്കൂ​ളി​നു സ​മീ​പം വെ​ള്ളം ക​യ​റി. ‌

പ​ള്ളി​ക്ക​ലാ​റ്റി​ലും ക​ല്ല​ട​യാ​റ്റി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്. ഏ​നാ​ത്ത് ക​ള​മ​ല ക​രി​പ്പാ​ൽ ഏ​ല​യി​ൽ വെ​ള്ളം ക​യ​റി. തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ത്തു കൂ​ടി​യാ​ണ് പാ​ട​ത്തു വെ​ള്ളം ക​യ​റി​യ​ത്.‌

ടൗ​ണി​ൽ വ​ലി​യ തോ​ട് ക​ര​ക​വി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു പു​റ​കി​ലു​ള്ള ഇ​ല്ല​ത്ത് ത​റ​യി​ലെ നാ​ല് വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. കോ​ഴി​ക്കൂ​ട്ടി​ൽ വെ​ള്ളം ക​യ​റി കൊ​ന്ന​മ​ങ്ക​ര കൃ​ഷ്ണ​കൃ​പ​യി​ൽ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ ര​ണ്ട് കോ​ഴി​യും ഇ​ല്ല​ത്ത് ത​റ​യി​ൽ അ​രു​ണി​ന്‍റെ വീ​ട്ടി​ലെ 11 കോ​ഴി​ക​ളും ച​ത്തു. വാ​ഴ, പ​യ​ർ കൃ​ഷി​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. ‌

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ​ന്ദ​ർ​ശി​ച്ചു ‌

‌അ​ടൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു. അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തോ​രാ​തെ പെ​യ്ത മ​ഴ​യി​ൽ അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യും വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കു​ക​യും ചി​ല സ്ഥ​ല​ങ്ങ​ളിൽ ആളുകൾ ഒഴിഞ്ഞുപോകേണ്ട സാഹ ചര്യവും ഉടലെടുത്തിരുന്നു.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോടെ ക​ർ​ഷ​ക​ർ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​ന്നി​വി​ഴ , പ​ന്ത​ളം തെ​ക്കേ​ക്ക​ര തോ​ലു​ഴം, പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ പ​റ​ന്ത​ൽ, കു​ര​മ്പാ​ല, പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സ​ന്ദ​ർ​ശി​ച്ച​ത്. ‌

പ​റ​ന്ത​ൽ വ​ല്ലാ​റ്റൂ​ർ ഭാ​ഗ​ത്ത് 11 വീ​ടു​ക​ളും കു​ര​മ്പാ​ല തോ​ട്ടു​ക​ര ഭാ​ഗ​ത്ത് 10 വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തോ​ലു​ഴ​ത്തും പ​ത്ത് വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ എ​ല്ലാം ത​ന്നെ തോ​ടു​ക​ൾ നി​റ​ഞ്ഞ് ക​വി​ഞ്ഞാ​ണ് വെ​ള്ളം ക​യ​റി​യ​ത്. തോ​ടു​ക​ളു​ടെ ആ​ഴം​കൂ​ട്ടി കെ​ട്ടി ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കു​ക​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​നും ക​ഴി​യു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​ധി​ക​ളും അ​ടൂ​ർ ത​ഹ​സീ​ൽ​ദാ​ർ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും ചി​റ്റ​യ​ത്തി​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ‌

വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നും അ​വ​ർ​ക്കു വേ​ണ്ട ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വേ​ണ്ട നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

മ​ഴ മാ​റി​യാ​ൽ ഉ​ട​ൻ ത​ന്നെ തോ​ടു​ക​ളു​ടെ ആ​ഴം​കൂ​ട്ടി സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.‌