‌മ​ഴ​ക്കെ​ടു​തി​യി​ല്‍ ഓ​മ​ല്ലൂ​രി​ല്‍ വ്യാ​പ​ക നാ​ശം
Tuesday, October 12, 2021 10:29 PM IST
ഓ​മ​ല്ലൂ​ര്‍: കാ​ലം തെ​റ്റി എ​ത്തി​യ മ​ഴ​യി​ല്‍ ഓ​മ​ല്ലൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. ര​ണ്ടു​ദി​വ​സ​മാ​യി തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ക​പ്പ, വാ​ഴ പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ നാ​ശം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്താ​ണ് ക​ര്‍​ഷ​ക​ര്‍ പ​ല​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കൃ​ഷി ഇ​റ​ക്കി ഉ​ട​നെ​യാ​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ആ​നു​കൂ​ല്യ​വും ല​ഭി​ക്കു​ന്ന​ത​ല്ല. വി​ള​വ് എ​ടു​ക്കാ​ന്‍ പാ​ക​മാ​യ ചേ​ന, ചേ​മ്പ് , കാ​ച്ചി​ല്‍ തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളും വെ​ള്ളം​ക​യ​റി ന​ശി​ച്ചി​ട്ടു​ണ്ട്.

കി​ഴ​ക്കേ മു​ണ്ട​ക​ന്‍ പാ​ട​വും പ​ടി​ഞ്ഞാ​റെ മു​ണ്ട​ക​ന്‍​പാ​ട​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ഏ​റെ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് വി​ള​വി​റ​ക്കി​യ​ത്. വെ​ള്ളം കെ​ട്ടി​നി​ന്നാ​ല്‍ നെ​ല്ലി​ന്‍റെ വ​ള​ര്‍​ച്ച​യെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ഈ ​വ​ര്‍​ഷം പു​തു​താ​യി കൃ​ഷി​യി​റ​ക്കി​യ മു​ള്ള​നി​ക്കാ​ട് ചേ​റ്റൂ​ര്‍ പാ​ട​ശേ​ഖ​ര​വും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.

മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ലും വ്യാ​പ​ക ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​തി വി​ള​വ് എ​ത്തി​യ നി​ര​വ​ധി ഏ​ത്ത​വാ​ഴ​ക​ള്‍ നി​ലം പൊ​ത്തി.

മു​ള്ള​നി​ക്കാ​ട് വെ​ള്ളം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ന്‍ തേ​ക്ക് ക​ട​പു​ഴ​കി ട്രാ​ന്‍​സ്ഫോ​ര്‍​മ​റും നാ​ല് വൈ​ദ്യു​തി​പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു. റോ​ഡി​ലേ​ക്ക് ത​ക​ര്‍​ന്ന് വീ​ണ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ വൈ​ദ്യു​തി ബ​ന്ധം വേ​ര്‍​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​ല​ക്ട്രി​സി​റ്റി കൈ​പ്പ​ട്ടൂ​ര്‍സെ​ക്ഷ​നി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മെ​യി​ന്‍ ഫ്യൂ​സ് ഊ​രി മാ​റ്റി​യ​തി​നാ​ല്‍ മ​റ്റ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.