എ​ലി​പ്പ​നി പ്ര​തി​രോ​ധ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി ‌
Wednesday, October 13, 2021 11:23 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ല്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍ നി​ര്‍​വ​ഹി​ച്ചു.
പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി 32 വാ​ര്‍​ഡു​ക​ളി​ലെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.‌
ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്‌​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ എം. ​സി. ഷെ​റീ​ഫ്, സി.​കെ. അ​ര്‍​ജ്ജു​ന​ന്‍, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ. ​ബാ​ബു കു​മാ​ര്‍, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് ഗീ​താ​കു​മാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌