വ​ക​യാ​റി​ൽ വെ​ള്ളം ക​യ​റി, ഗ​താ​ഗ​തം മു​ട​ങ്ങി
Saturday, October 16, 2021 9:58 PM IST
കോ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ വ​ക​യാ​ർ ഭാ​ഗ​ത്ത് തോ​ട് ക​ര​ക​വി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് പോ​ലീ​സ്, ആ​ർ​ടി​ഒ വി​ഭാ​ഗ​ങ്ങ​ളും വേ​ണ്ട ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.
നി​ല​വി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​പ​രി​ശോ​ധി​ച്ചു. വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ക​ല​ഞ്ഞൂ​രി​ൽ നാ​ലും, കോ​ന്നി​യി​ൽ ഒ​ന്നും കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ചി​റ്റാ​റി​ൽ ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് നാ​ലു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​ല്ലാ​റി​ന്‍റെ തീ​ര​ത്തു​ള്ള 15 വീ​ട്ടു​കാ​ർ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലും അ​ടി​യ​ന്ത​ര​മാ​യി ക്യാ​ന്പ് ആ​രം​ഭി​ക്കു​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ല വീ​ടു​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടു​ണ്ട്.
കോ​ന്നി പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്ന​പ്പാ​റ, ചെ​മ്മാ​നി, ചി​റ്റൂ​ർ​മു​ക്ക് വാ​ർ​ഡു​ക​ളി​ൽ വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ഇ​ടി​ഞ്ഞ​താ​യി കോ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ വി ​നാ​യ​ർ അ​റി​യി​ച്ചു. പൊ​ന്ത​നാം​കു​ഴി കോ​ള​നി നി​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ​യോ​ടെ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശം ന​ല്കി. ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലും നി​ര​വ​ധി വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞി​ട്ടു​ള്ള​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​വ​ല്ലി ടീ​ച്ച​ർ അ​റി​യി​ച്ചു. പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ കു​പ്പു​മ​ണ്‍, പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ മ​ണ്ണി​ൽ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ട്. റോ​ഡു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും ഇ​ടി​ഞ്ഞു. റോ​ഡു​ക​ൾ ത​ക​ർ​ന്ന​തു​മൂ​ലം യാ​ത്ര ദു​സ​ഹ​മാ​യി​ട്ടു​ള്ള​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗു​രു​നാ​ഥ​ൻ​മ​ണ്ണി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ​ന്ദ​ർ​ശി​ച്ചു.