പ്ര​ള​യാ​ന​ന്ത​രം പാ​ല​ങ്ങ​ൾ ഭീ​ഷ​ണി​യി​ൽ ‌
Wednesday, October 20, 2021 10:29 PM IST
കോ​മ​ളം പാ​ല​ത്തി​ന് അ​ടി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നീ​ക്കം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ചു ‌

വെ​ണ്ണി​ക്കു​ളം: മ​ണി​മ​ല​യാ​റി​ന്‍റെ നീ​രൊ​ഴു​ക്ക് പു​ന​സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ അ​പ്രോ​ച്ച് റോ​ഡ് ഒ​ലി​ച്ചു​പോ​യ തി​രു​വ​ല്ല പു​റ​മ​റ്റം കോ​മ​ളം പാ​ല​ത്തി​ന് അ​ടി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ‌

പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്താ​യി ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ണി​മ​ല​യാ​റി​ല്‍ നി​ന്ന് ക്ര​മാ​തീ​ത​മാ​യി ഒ​ഴു​കി​യെ​ത്തി​യ മ​ര​ങ്ങ​ളും, മ​ണ​ലും പാ​റ​യും മ​റ്റ് മാ​ലി​ന്യ​ങ്ങ​ള്‍ കു​മി​ഞ്ഞു​കൂ​ടി​യ​തി​നാ​ല്‍ നീ​രൊ​ഴു​ക്കി​നെ ബാ​ധി​ച്ചി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്സ്, ചെ​റു​കി​ട ജ​ല​സേ​ച​നം, പി​ഡ​ബ്ല്യൂ​ഡി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​സ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​ത്. ക​ല്ലൂ​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ണ്‍ തോം​സ​ണ്‍, പു​റ​മ​റ്റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി, മ​ല്ല​പ്പ​ള്ളി ത​ഹ​സീ​ല്‍​ദാ​ര്‍ എം.​ടി ജെ​യിം​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രാ​യ ഷി​ബു തോ​മ​സ്, വ​ര്‍​ഗീ​സ് മാ​ത്യു, ഡി.​അ​ജ​യ​ന്‍, ക​ല്ലൂ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ദി​വ്യ കോ​ശി തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌