പ്ര​ള​യ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഒ​രു​ക്കി മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി
Wednesday, October 20, 2021 10:32 PM IST
മു​ണ്ട​ക്ക​യം: പ്ര​ള​യ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഒ​രു​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പ​രി​ക്കേ​റ്റ് നി​ര​വ​ധി​പ്പേ​രാ​ണ് മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. വാ​ഹ​ന​ങ്ങ​ൾ എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ രോ​ഗി​ക​ളെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ സ്ട്ര​ക്ച്ച​റി​ൽ എ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു വ​ന്നാ​ണ് ചി​കി​ത്സ​ക​ൾ ന​ൽ​കി​യ​ത്. ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രി​ൽ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചി​കി​ത്സ ന​ൽ​കി​യ​ത്.
കൊ​ക്ക​യാ​റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​രി​ക്കേ​റ്റ കൂ​ട്ടി​ക്ക​ൽ പു​തു​പ്പ​റ​ന്പി​ൽ ഷ​റ​ഫു​ദീ​ന്‍, ഭാ​ര്യ ന​സീ​മ, മ​ക​ൻ ഷാ​ഹു​ൽ, ഷാ​ഹു​ലി​ന്‍റെ ഭാ​ര്യ സ​ഫി​യ, മ​ക്ക​ൾ മു​ഹ​മ്മ​ദ്, ഫാ​ത്തി​മ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ഷാ​ഹു​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഷ​റ​ഫു​ദീ​ന്‍റെ ര​ണ്ട് കാ​ലി​നും മേ​ജ​ർ സ​ർ​ജ​റി ആ​വ​ശ്യ​മാ​ണ്. ചി​കി​ത്സ​യും സ​ർ​ജ​റി​യും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് നി​ർ​ദേ​ശി​ച്ചു.