ഓ​ട്ടോ​റി​ക്ഷ​യി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, October 21, 2021 10:13 PM IST
അ​ടൂ​ർ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ണ​ക്കാ​ല തു​വ​യൂ​ർ വ​ട​ക്ക് വി​ഷ്ണു നി​വാ​സി​ൽ വി​ഷ്ണു(26) വാ​ണ് മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ൻ മ​ഹേ​ഷി​നെ (23)പ​രി​ക്കു​ക​ളോ​ടെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച്ച രാ​ത്രി 7.30-ന് ​ചൂ​ര​ക്കോ​ട് ക​ള​ത്ത​ട്ടു ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. അ​ടൂ​രി​ൽ നി​ന്നും ചൂ​ര​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബൈ​ക്ക് ചൂ​ര​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും അ​ടൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.. അ​ച്ഛ​ൻ: വി​ശ്വ​നാ​ഥ​ൻ പി​ള്ള, അ​മ്മ: ല​ത. ‌