സ​ഞ്ജ​യ​നു​ണ്ടാ​യ​ത് വ​ന്‍ ന​ഷ്ടം
Sunday, October 24, 2021 10:25 PM IST
സീ​ത​ത്തോ​ട്: സീതത്തോട് പ​ഞ്ചാ​യ​ത്തി​ലെ ആ​ങ്ങ​മൂ​ഴി അ​ടി​യാ​ന്‍​പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കോ​ട്ട​മ​ണ്‍​പാ​റ ല​ക്ഷ്മി​ഭ​വ​നി​ല്‍ സ​ഞ്ജ​യ​നു​ണ്ടാ​യ​ത് വ​ന്‍ ന​ഷ്ട​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സ​ഞ്ജ​യ​ന്റെ കാ​ര്‍ ഒ​ഴു​കി​പ്പോ​യി. തൊ​ട്ട​ടു​ത്തു കി​ട​ന്ന ജീ​പ്പ് ക​യ​ര്‍ കൊ​ണ്ട് കെ​ട്ടി നി​ര്‍​ത്തി​യ​തി​നാ​ല്‍ ന​ഷ്ട​മാ​യി​ല്ല. ഒ​ഴു​ക്കി​ല്‍​പെ​ട്ട കാ​ര്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.‌

വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ര്‍​ന്നു. പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഇ​തോ​ടെ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ ്കു​ടും​ബം.​ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ല്‍ ഇ​വ​ര്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​ക​യാ​ണ്.

കൃ​ഷി​യി​ട​ത്തി​ലും ന​ഷ്ട​മു​ണ്ടാ​യി. റ​ബ​ര്‍ റോ​ള​ര്‍​പ്പു​ര​യും പു​ക​പ്പു​ര​യും ത​ക​ര്‍​ന്നു. കൃ​ഷി​യി​ട​വും വീ​ട്ടു​പ​രി​സ​ര​ങ്ങ​ളും ക​ല്ലും മ​ണ്ണും നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വെ​ള്ളം ഒ​ഴു​കി വ​ന്‍ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടു.‌

സ​ഞ്ജ​യ​ന്റെ വീ​ട്ടി​ല്‍ നി​ന്ന് 300 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള രാ​ജാ​മ്പാ​റ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ത്തി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ടി വെ​ള്ളം എ​ത്തി​യ​ത്.നി​ല​യ്ക്ക​ല്‍ പ​ള്ളി​യി​ലേ​ക്കു​ള്ള പാ​ത​യി​ല്‍ പാ​ല​ത്ത​ടി​യാ​ര്‍ വ​ന​ത്തി​ല്‍ പൊ​ട്ടി​യ ഉ​രു​ളി​നേ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് ആ​ങ്ങ​മൂ​ഴി കോ​ട്ട​മ​ണ്‍​പാ​റ പാ​ലം അ​പ​ക​ട​ത്തി​ലാ​കാ​ന്‍ കാ​ര​ണം. പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ക​യാ​യി​രു​ന്നു. കൈ​വ​രി​യും റോ​ഡും ത​ക​ര്‍​ന്നു. പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.‌