ചെ​ങ്ങ​റ പാ​ക്കേ​ജി​ല്‍​പെ​ട്ട​വ​ര്‍​ക്ക് ഭൂ​മി ല​ഭ്യ​മാ​ക്ക​ണം: പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും‌
Sunday, October 24, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ പാ​ക്കേ​ജി​ന്റെ ഭാ​ഗ​മാ​യി പ​ട്ട​യം ല​ഭി​ച്ച ഭൂ​ര​ഹി​ത​ര്‍​ക്ക് വാ​സ​യോ​ഗ്യ​വും കൃ​ഷി​യോ​ഗ്യ​മാ​യ ഭൂ​മി സ്വ​ന്തം ജി​ല്ല​ക​ളി​ല്‍ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ക്ഷോ​ഭ പ​ര​മ്പ​ര ആ​രം​ഭി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട കോ - ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ല്‍ ന​ട​ന്ന ഭൂ​സ​മ​രം പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു. ചെ​ങ്ങ​റ പാ​ക്കേ​ജി​ന്റെ ഭാ​ഗ​മാ​യി ആ​യി​ര​ത്തി​ലേ​റെ ഭൂ​ര​ഹി​ത​ര്‍ പ​ട്ട​യം കൈ​പ്പ​റ്റി​യി​ട്ട് ഒ​രു ദ​ശ​കം ക​ഴി​ഞ്ഞി​ട്ടും വാ​സ​യോ​ഗ്യ​വും കൃ​ഷി​യോ​ഗ​വു​മാ​യ ഭൂ​മി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​ഹ​ന സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.‌ പ്ര​ക്ഷോ​ഭ​ത്തി​ന്റെ ആ​ദ്യ ഘ​ട്ടം ന​വം​ബ​ര്‍ 29, 30 തീ​യ​തി​ക​ളി​ല്‍ ഭൂ​ര​ഹി​ത​രു​ടെ​യും പ​ട്ട​യ​ഉ​ട​മ​ക​ളു​ടെ​യും 48 മ​ണി​ക്കൂ​ര്‍ നീ​ണ്ടു നി​ല്‍​ക്കു​ന്ന രാ​പ​ക​ല്‍ സ​മ​രം പ​ത്ത​നം​തി​ട്ട സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ക്കും. ജ​നു​വ​രി ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ 101 മ​ണി​ക്കൂ​ര്‍ നീ​ണ്ടു നി​ല്‍​ക്കു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ക്കും.‌
ഭൂ​സ​മ​ര ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ന്റ് ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദി​വാ​സി ഗോ​ത്ര മ​ഹ​സ​ഭ ക​ണ്‍​വീ​ന​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കെ​ഡി​പി പ്ര​സീ​ഡി​യം അം​ഗം കെ. ​അം​ബു​ജാ​ക്ഷ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലീ​ന പ്ര​ക്കാ​നം, സ​തീ​ഷ് മ​ല്ല​ശേ​രി, വി. ​ര​മേ​ശ​ന്‍, പി. ​പി. നാ​രാ​യ​ണ​ന്‍, സ​രോ​ജി​നി വാ​ലു​ങ്ക​ല്‍, എം. ​ജി. മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌