റാ​ന്നി ഡി​പ്പോ​യി​ലെ മൂ​ന്ന് ഷെ​ഡ്യൂ​ളു​ക​ൾ മു​ട​ങ്ങി ‌
Monday, November 29, 2021 10:21 PM IST
റാ​ന്നി: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ മൂ​ന്നു ഷെ​ഡ്യൂ​ളു​ക​ള്‍ മു​ട​ങ്ങിഅ​വ​ധി​ദി​നം ക​ഴി​ഞ്ഞ് എ​ത്തു​ന്ന ആ​ഴ്ച​യു​ടെ തു​ട​ക്ക​ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ കാ​ത്തി​രി​ക്കു​ന്ന സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. റാ​ന്നി​യി​ല്‍ നി​ന്നും രാ​വി​ലെ 6.40ന് ​ആ​രം​ഭി​ക്കു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​റി​നു​ള്ള തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ന​വോ​ദ​യ എ​ന്നീ സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ മു​ട​ങ്ങി​യ​ത്. ഇ​തി​ല്‍ തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സി​ന് ദി​നം​പ്ര​തി 1800 ല​ധി​കം രൂ​പ വ​രു​മാ​ന​മു​ള്ള സ​ർ​വീ​സാ​ണ്. ഈ ​സ​ർ​വീ​സ് മു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ‌

കോ​ട്ട​യം മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ​ര്‍​വീ​സി​ന് ഏ​ഴാ​യി​രം രൂ​പ​യി​ല​ധി​കം വ​രു​മാ​നം ഉ​ള്ള​താ​ണ്. വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്‌​നി​ക്കി​ലേ​ക്ക​ട​ക്കം വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു​യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന ന​വോ​ദ​യ സ​ര്‍​വീ​സി​നും ഒ​ന്പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് രൂ​പ ക​ള​ക്ഷ​ന്‍ ല​ഭി​ക്കു​മാ​യി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള ഈ ​സ​ര്‍​വീ​സ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കു​ത്ത​ക​യാ​ണ്. ഈ ​റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ണ്ട​ക്ട​ര്‍​മാ​രി​ല്ലാ​ത്ത​താ​ണ് സ​ര്‍​വീ​സ് മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ‌

26ക​ണ്ട​ക്ട​ര്‍​മാ​രും 21 ഡ്രൈ​വ​ര്‍​മാ​രും ഡി​പ്പോ​യി​ലു​ണ്ട്. സ​ര്‍​വീ​സ് മു​ട​ങ്ങു​ന്ന​തി​നി​ട​യാ​ക്കും വി​ധം ക​ണ്ട​ക്ട​ര്‍​മാ​രെ മ​റ്റ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍ അ​തു​വ​ക വ​യ്ക്കാ​തെ​യാ​ണ് സ്റ്റേ​ഷ​ന്‍​മാ​സ്റ്റ​ര്‍ ഡ്യൂ​ട്ടി​ക്ക് ഇ​വ​രെ നി​യോ​ഗി​ക്കു​ന്ന​ത്.‌

ര​ണ്ടാ​ഴ്ച​യ്ക്ക് മു​മ്പ് സ​ര്‍​വീ​സി​നി​ടെ ബ്രേ​ക്ക്ഡൗ​ണാ​യി അ​ങ്ക​മാ​ലി ഡി​പ്പോ​യി​ല്‍ ഇ​ട്ടി​രു​ന്ന ബ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ഇ​തു​വ​രെ റാ​ന്നി​യി​ല്‍ തി​രി​ച്ചെ​ത്തി​ച്ചി​ട്ടി​ല്ല. ‌