അ​ള​വു​തൂ​ക്ക പ​രി​ശോ​ധ​നയ്ക്ക് സ്‌​ക്വാ​ഡ് രൂപീകരിച്ചു
Wednesday, December 1, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കി​ലും അ​ള​വു​തൂ​ക്ക സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​നാ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച​താ​യി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ കെ.​ആ​ര്‍ വി​പി​ന്‍ അ​റി​യി​ച്ചു. പാ​യ്ക്ക് ചെ​യ്ത് വി​ല്പ​ന ന​ട​ത്തു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് പാ​യ്ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്കു​ക, വി​ല തി​രു​ത്തു​ക, പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കും. ‌
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാം. ഇ​ന്‍​സ്പെ​ക്ട​ര്‍ ഫ്ളൈ​യിം​ഗ് സ്‌​ക്വാ​ഡ്- 9188525703, ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക്-8281698034. ഇ​ന്‍​സ്പെ​ക്ട​ര്‍ റാ​ന്നി -8281698033. ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ടൂ​ര്‍ - 8281698031. ഇ​ന്‍​സ്പെ​ക്ട​ര്‍ കോ​ന്നി -9400064083. ഇ​ന്‍​സ്പെ​ക്ട​ര്‍ തി​രു​വ​ല്ല-8281698032. അ​സി​സ്റ്റ​ന്റ് ക​ണ്‍​ട്രോ​ള​ര്‍ പ​ത്ത​നം​തി​ട്ട (കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്)- 8281698030 ‌‌