ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Thursday, December 2, 2021 10:28 PM IST
റാ​ന്നി: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​റാ​ന്നി വ​ള​യ​നാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എ​ര​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ലെ 11 ബി​ആ​ർ​സി​ക​ളി​ലും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ദി​ന​മാ​യ ഇ​ന്ന് സ്കൂ​ളു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സ് തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ മു​ന്പ് ഇ​തേ ആ​വ​ശ്യ​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും പ​രി​ശീ​ല​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റാ​ത്ത​വ​ർ ആ​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ​ക്കു​ള്ള 50 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​തം മു​ൻ​കൂ​റാ​യി അ​ട​യ്ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ, റേ​ഷ​ൻ​കാ​ർ​ഡ്, ഐ​ഡി കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. ഫോ​ണ്‍ 0468 2362070.