ഔ​ഷ​ധ​ക്കൂ​ട്ടു​ക​ൾ കൊ​ണ്ടൊ​രു വീ​ട്,സ​മ​ർ​പ്പ​ണം ഇ​ന്ന്
Thursday, December 2, 2021 10:31 PM IST
അ​ടൂ​ർ: നെ​ല്ലി​മു​ക​ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച മൃ​ത​സ​ഞ്ജീ​വ​ന​ശാ​ല ' മൃ​ണ്മ​യം ' ഇ​ന്ന് സ​മ​ർ​പ്പി​ക്കും.പു​രാ​ണ​ങ്ങ​ളി​ൽ മാ​ത്രം കേ​ട്ട് പ​രി​ച​യം ഉ​ള്ള​താ​ണ് ഒൗ​ഷ​ധ കൂ​ട്ടു​ക​ൾ കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ഒൗ​ഷ​ധ വീ​ട്. അ​ടൂ​ർ നെ​ല്ലി​മു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ഒ​റ്റ​മു​റി വീ​ടും സി​റ്റൗ​ട്ടും പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ശി​ല്പി​യും ആ​യു​ർ​വേ​ദ സ​സ്യ​സം​ര​ക്ഷ​ക​നു​മാ​യ ശി​ലാ സ​ന്തോ​ഷ്. പ്ര​ത്യേ​ക രീ​തി​യി​ൽ മ​ണ്ണ് വേ​ർ​തി​രി​ച്ചെ​ടു​ത്ത് 65 ൽ ​പ​രം ഒൗ​ഷ​ധ​ങ്ങ​ൾ ചേ​ർ​ത്ത് വി​ധി​പ്ര​കാ​രം കു​ഴ​ച്ച് ശി​ലാ​സ്ഥാ​പ​നാ​ദി​ക​ൾ ന​ട​ത്തി ഭി​ത്തി​കെ​ട്ടി, ഒൗ​ഷ​ധ​ങ്ങ​ൾ കു​ഴ​ച്ച മ​ണ്ണ് തേ​ച്ച് പി​ടി​പ്പി​ച്ച് വാ​സ്തു ശാ​സ്ത്ര വി​ധി​പ്ര​കാ​രം നി​ർ​മി​ച്ച് സു​ഖ​വാ​സം ന​ട​ത്തു​ന്ന​തി​നു​ള്ള ശാ​ല​യെ​യാ​ണ് മൃ​ത​സ​ഞ്ജീ​വ​ന​ശാ​ല​യെ​ന്നു പ​റ​യു​ന്ന​ത്. വാ​സ്തു​വി​ദ്യാ വി​ദ​ഗ്ദ​ൻ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ഓ​മ​ന കു​ട്ട​നി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ടി​നെ കു​റി​ച്ച് മ​ന​സി​ലാ​ക്കി​യ സ​ന്തോ​ഷ് അ​തി​നാ​യു​ള്ള പ​ഠ​ന​ത്തി​ലാ​യി​രു​ന്നു. തു​വ​യൂ​ർ സ്വ​ദേ​ശി ജേ​ക്ക​ബ് ത​ങ്ക​ച്ച​ന്‍റെ താ​ത്പ​ര്യ​ത്തി​ൽ ഭാ​ര്യാ​പി​താ​വി​ന്‍റെ മ​ല​ങ്കാ​വി​ലു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് വീ​ടു നി​ർ​മി​ച്ച​ത്. മ​ണ്ണ് കു​ഴ​ച്ച് ക​ട്ട​യാ​ക്കി​യാ​ണ് നി​ർ​മാ​ണം. മ​ണ്ണി​ൽ കൃ​ത്യ​മാ​യ അ​ള​വി​ൽ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും പൊ​ടി​ക​ളും ചേ​ർ​ത്തു.
ചു​ണ്ണാ​ന്പ് വ​ള്ളി​യും വ​രാ​ൽ പ​ശ​യും കു​ള​മാ​വി​ന്‍റെ തോ​ൽ എ​ന്നി​വ​ചേ​ർ​ത്ത് മ​ണ്ണി​ന് പ​ശ​പ്പു​ണ്ടാ​ങ്കി. ഉ​റ​പ്പി​ന് ത്രി​ഫ​ല ക​ഷാ​യ​വും ചേ​ർ​ത്തു. ത​ണു​പ്പ് കി​ട്ടാ​ൻ 100 കി​ലോ രാ​മ​ച്ചം ചേ​ർ​ത്തു. ക​സ്തൂ​രി മ​ഞ്ഞ​ൾ, വാ​ട​മ​ഞ്ഞ​ൾ, ക​രി​മ​ഞ്ഞ​ൾ, മ​ഞ്ഞ​ൾ, പാ​ണ​ലി​ന്‍റെ ഇ​ല, വേ​പ്പ്, ആ​ട​ലോ​ട​കം , പ​ച്ച ക​ർ​പ്പൂ​രം, കു​ന്തി​രി​ക്കം, ര​ക്ത​ച​ന്ദ​നം, ച​ന്ദ​നം, ഉൗ​ദ്, ക​രി​ങ്ങാ​ലി, അ​ശോ​കം, എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ച്ചു. ഓ​ട് പാ​കി. മേ​ൽ​ക്കൂ​ര​യി​ലും ത​റ​യി​ലും ഓ​ടാ​ണ് പാ​കി​യ​ത്. മേ​ൽ​ക്കൂ​ര​യി​ൽ കാ​ഞ്ഞി​ര​ത്ത​ടി കൊ​ണ്ടു​ള്ള സീ​ലിം​ഗ് ന​ൽ​കി.
ന​ല്ല കാ​റ്റും ത​ണു​പ്പും സു​ഗ​ന്ധ​വും വീ​ടി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. മ​ണ്‍​വീ​ട് എ​ന്ന​ർ​ത്ഥം വ​രു​ന്ന മൃ​ണ്മ​യം എ​ന്നാ​ണ് വീ​ടി​ന്‍റെ പേ​ര്. ഇ​ന്ന് ര​ണ്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ്പീ​ഡ് കാ​ർ​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ്ജി, ഡോ.​എം.​എ​സ്.​സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ടി​ന്‍റെ സ​മ​ർ​പ്പ​ണം ന​ട​ത്തും.ന​ക്ഷ​ത്ര വ​നം പ​ദ്ധ​തി ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​നും ഒൗ​ഷ​ധ വ​നം പ​ദ്ധ​തി ക​ട​ന്പ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പ്രി​യ​ങ്ക പ്ര​താ​പും ഉ​ദ്ഘാ​ട​നം ചെ​യ്യും.