റെ​യി​ല്‍​വേ അ​ടി​പ്പാ​ത​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം
Saturday, December 4, 2021 10:34 PM IST
ക​റ്റോ​ട് - തി​രു​മൂ​ല​പു​രം, മ​ന​യ്ക്ക​ച്ചി​റ - കു​റ്റൂ​ര്‍ റോ​ഡു​ക​ളി​ലെ റെ​യി​ല്‍​വേ അ​ടി​പ്പാ​ത​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് റെ​യി​ല്‍​വേ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ക​ള​ക്ട​ര്‍ വി​ളി​ക്കു​ക​യും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണ​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
ഞാ​ലി​ക്ക​ണ്ടം - മ​ടു​ക്കോ​ലി റോ​ഡി​ലെ പു​തു​ശേ​രി, ക​ട​മാ​ന്‍​കു​ളം ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി​യ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. കാ​വും​ഭാ​ഗം - തു​ക​ല​ശേ​രി റോ​ഡ് നി​ര്‍​മാ​ണം ക്രി​സ്മ​സി​നു മു​മ്പ് തീ​ര്‍​ക്കു​മെ​ന്നും തി​രു​വ​ല്ല - പൊ​ടി​യാ​ടി റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം അ​റി​യി​ച്ചു. ചു​മ​ത്ര പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും.