യു​വ​ദീ​പ്തി -​ എ​സ്എം​വൈ​എം സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, December 4, 2021 10:36 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കു​​ന്ന​​തോ​​ടെ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മാ​​കും. 11ന് ​​മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​ പ​​ള്ളി പാ​​രി​​ഷ്ഹാ​​ളി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ൻ ഇ​​ട​​ത്താ​​ഴെ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​ന​​വും ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും നി​​ർ​​വ​​ഹി​​ക്കും. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ, ബി​​ഷ​​പ് മാ​​ർ തോ​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ സ​​ന്ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കും. വി​​കാ​​രി​​ ജ​​ന​​റാ​​ൾ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ, ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഷി​​ജോ മാ​​ത്യു ഇ​​ട​​യാ​​ടി, അ​​ഡ്വ.​​ ജോ​​ജി ചി​​റ​​യി​​ൽ, ഷൈ​​നി ജോ​​ണ്‍​സ​​ണ്‍, ജോ​​ർ​​ഡി വ​​ർ​​ഗീ​​സ്, സെ​​ൻ​​സ​​മ്മ അ​​മ്മാ സോ​​ജ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.