യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​ഭ​​യു​​ടെ ക​​രു​​ത്തു​​റ്റ സാ​​ന്നി​​ധ്യം: മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം
Sunday, December 5, 2021 10:42 PM IST
ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​ഭ​​യു​​ടെ ക​​രു​​ത്തു​​റ്റ സാ​​ന്നി​​ധ്യ​​മാ​​യി പ്ര​​ശോ​​ഭി​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.
ലോ​​ക​​ത്താ​​ക​​മാ​​നം സ​​ഭ​​യ്ക്കും മി​​ശി​​ഹാ​​യ്ക്കും സ​​ജീ​​വ​​സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ വി​​ളി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ലോ​​ഗോ​​യും ആ​​ർ​​ച്ച്ബി​​ഷ​​പ് പ്ര​​കാ​​ശ​​നം ചെ​​യ്തു.
മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച​​തോ​​ടെ​​യാ​​ണ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യ​​ത്.
സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ൻ ഇ​​ട​​ത്താ​​ഴെ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ജൂ​​ബി​​ലി സ​​ന്ദേ​​ശം ന​​ൽ​​കി.
വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ, ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഷി​​ജോ മാ​​ത്യു ഇ​​ട​​യാ​​ടി, അ​​ഡ്വ.​​ ജോ​​ജി ചി​​റ​​യി​​ൽ, ഷൈ​​നി ജോ​​ണ്‍​സ​​ണ്‍, ജോ​​ർ​​ഡി വ​​ർ​​ഗീ​​സ്, ഡെ​​ൻ​​സ​​മ്മ സോ​​ജ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ഏ​​ഴു വ​​ർ​​ഷ​​ക്കാ​​ലം യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം ഡ​​യ​​റ​​ക്ട​​റാ​​യി സേ​​വ​​നം ചെ​​യ്ത​​ശേ​​ഷം എ​​സ്എം​​വൈ​​എം ഗ്ലോ​​ബ​​ൽ സ​​മി​​തി​​യു​​ടെ ഡ​​യ​​റ​​ക്ട​​റാ​​യി നി​​യ​​മി​​ത​​നാ​​യ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ​​യ്ക്ക് യോ​​ഗ​​ത്തി​​ൽ യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി.
അ​​തി​​രൂ​​പ​​ത​​യു​​ടെ 16 ഫൊ​​റോ​​ന​​ക​​ളി​​ലെ 250 ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.