കെ-​റെ​യി​ല്‍ ! ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പോ​ലീ​സി​നു​മെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കെ-​റെ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ചേ​ര്‍​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ല്ലി​ട്ട​തി​നെ ചോ​ദ്യം ചെ​യ്തു കൊ​ണ്ട് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ട​ച്ചി​ട്ട ഗേ​റ്റ് ത​ല്ലി​പ്പൊ​ളി​ച്ചും മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ല്ലി​ട​ല്‍ ന​ട​ത്തി​യ​ത്. രാ​ത്രി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത് ക​ല്ലി​ടു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി. പ്ര​തി​ഷേ​ധി​ച്ച​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കാ​യി​ക​മാ​യി നേ​രി​ടു​ക​യും അ​റ​സ്റ്റു​ചെ​യ്ത് ക​സ്റ്റ​ഡി​യി​ല്‍ വ​യ്ക്കു​ക​യും ചെ​യ്തു. വ​യോ​ജ​ന​ങ്ങ​ളെ​യും സ്ത്രീ​ക​ളെ​യും യാ​തൊ​രു മ​ര്യാ​ദ​യും പാ​ലി​ക്കാ​തെ പ​ല​യി​ട​ത്തും വ​ലി​ച്ചി​ഴ​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു.

ഇ​ത്ത​ര​ത്തി​ല്‍ ജ​ന​ധി​പ​ത്യ വി​രു​ദ്ധ​വും നി​യ​മ വി​രു​ദ്ധ​വും മ​നു​ഷ​ത്വ​വി​രു​ദ്ധ​വു​മാ​യി പെ​രു​മാ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​തി​നു കൂ​ട്ടു​നി​ന്ന പോ​ലീ​സി​നു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ ക​ഷ്ട ന​ഷ്ട​ങ്ങ​ള്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.