സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Sunday, January 16, 2022 11:32 PM IST
കോ​ഴ​ഞ്ചേ​രി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ദേ​ശീ​യ ബാ​ല​ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൻ​റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം കോ​ഴ​ഞ്ചേ​രി സെ​ന്‍റ്് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ. ​മോ​ഹ​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​പൊ​ന്ന​മ്മ, ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബാ​ബു കോ​യി​ക്ക​ലേ​ത്ത്, കെ. ​കൃ​ഷ്ണ​ക്കു​റു​പ്പ്, ട്ര​ഷ​റ​ർ ആ​ർ. ഭാ​സ്ക​ര​ൻ​നാ​യ​ർ, എ​ഇ​ഒ കോ​ഴ​ഞ്ചേ​രി പി.​ഐ. അ​നി​ത, ഹെ​ഡ്മി​സ്ട്ര​സ് ആ​ശാ തോ​മ​സ്, സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എ​സ്. ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ. തോ​മ​സ് മാ​ത്യ, ബാ​ബു കോ​യി​ക്ക​ലേ​ത്ത് -ര​ക്ഷാ​ധി​കാ​രി​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​റ തോ​മ​സ് - ചെ​യ​ർ​പേ​ഴ്സ​ണ്‍, കോ​ഴ​ഞ്ചേ​രി എ​ഇ​ഒ പി.​ഐ. അ​നി​ത ക​ണ്‍​വീ​ന​റു​മാ​യ ക​മ്മി​റ്റി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പാ​മ​ല കി​ൻ​ഫ്ര
സ്ഥാ​പ​ന​ത്തി​നു​നേ​രേ ക​ല്ലേ​റ്

മ​ല്ല​പ്പ​ള്ളി: പാ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യ കി​ൻ​ഫ്ര​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 10ഓ​ടെ ക​ല്ലേ​റ് ന​ട​ന്നു. രാ​ത്രി​യി​ൽ കി​ൻ​ഫ്ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളു​ടെ ശ​ബ്ദം കാ​ര​ണം സ​മീ​പ വീ​ട്ടു​കാ​ർ​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ക​ല്ലേ​റ് ന​ട​ന്ന​തെ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. കീ​ഴ്വാ​യ്പൂ​ര് പോ​ലി​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.