പ്ര​തി​സ​ന്ധി​ക​ളി​ലും പ​ച്ച​ത്തു​രു​ത്തു​ക​ളൊ​രു​ക്കി അ​പ്പ​ർ​കു​ട്ട​നാ​ട്
Wednesday, January 19, 2022 10:18 PM IST
മേ​പ്രാ​ൽ: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ നെ​ല്ല​റ​യാ​ണ് അ​പ്പ​ർ​കു​ട്ട​നാ​ട്. ജി​ല്ല​യി​ലെ മൊ​ത്തം നെ​ല്ല് ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 70 ശ​ത​മാ​ന​ത്തോ​ളം അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യു​ടേ​താ​ണ്. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ പെ​രി​ങ്ങ​ര, ക​ട​പ്ര, നെ​ടു​ന്പ്രം, നി​ര​ണം, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​മേ​ഖ​ല.

ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കേ​ണ്ട കൃ​ഷി​യാ​ണ് ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ദു​രി​തം ഏ​റെ അ​നു​ഭ​വി​ച്ച അ​പ്പ​ർ​കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് മ​ഴ​യി​ൽ നി​ന്നൊ​രു നേ​രി​യ ശ​മ​നം ക​ണ്ടു​തു​ട​ങ്ങി​യ​ത് ഡി​സം​ബ​ർ ആ​ദ്യ​വാ​ര​മാ​ണ്. പി​ന്നീ​ടു മാ​ത്ര​മാ​ണ് കൃ​ഷി​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു തു​ട​ങ്ങി​യ​ത്.

2021 മേ​യി​ൽ ആ​രം​ഭി​ച്ച മ​ഴ​യാ​ണ് ന​വം​ബ​ർ വ​രെ തു​ട​ർ​ന്ന​ത്. ഒ​രു ഡ​സ​നി​ല​ധി​കം വെ​ള്ള​പ്പൊ​ക്കം, കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും മാ​റ്റി​മ​റി​ച്ചു. ഇ​തി​ൽ നി​ന്നു ക​ര​ക​യ​റാ​ൻ കൃ​ഷി തു​ട​ങ്ങാ​തി​രി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. പാ​ടം ഒ​രു​ക്കാ​നും വെ​ള്ളം വ​റ്റി​ക്കാ​നു​മൊ​ക്കെ ചെ​ല​വേ​റി. ത​ക​ർ​ന്ന പു​റം​ബ​ണ്ടു​ക​ൾ, മോ​ട്ടോ​ർ​ത​റ​ക​ൾ എ​ന്നി​വ​യു​ടെ പു​ന​ർ​നി​ർ​മി​തി​ക്ക​ട​ക്കം ക​ർ​ഷ​ക​ർ​ക്കു ന​ല്ലൊ​രു തു​ക ചെ​ല​വാ​യി. പ​തി​വു​പോ​ലെ അ​ധി​കൃ​ത​രു​ടെ സ​ഹാ​യം എ​ത്തി​യ​ത് നാ​മ​മാ​ത്രം. 20 ശ​ത​മാ​ന​ത്തോ​ളം പാ​ട​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കി​യി​ട്ടി​ല്ല.

മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സം വേ​ന​ൽ​മ​ഴ എ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്. വേ​ന​ൽ​മ​ഴ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. 90 ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന മ​ണി​ര​ത്നം വി​ത്ത് ഇ​ത്ത​വ​ണ ന​ല്ലൊ​രു വി​ഭാ​ഗം ക​ർ​ഷ​ക​രും പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് അ​പ്പ​ർ​കു​ട്ട​നാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ണി​ര​ത്നം പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ എ​ല്ലാ പാ​ട​ങ്ങ​ളി​ലേ​ക്കും മ​ണി​ര​ത്നം ല​ഭി​ച്ചി​രു​ന്നി​ല്ല.

125 മു​ത​ൽ 130 ദി​വ​സം കൊ​ണ്ടു വി​ള​വെ​ടു​ക്കാ​വു​ന്ന ഉ​മ​യാ​ണ് കൂ​ടു​ത​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വി​ത​ച്ച​ത്. 110 മു​ത​ൽ 115 വ​രെ വി​ള​വു​ള്ള ജ്യോ​തി​യും വി​ത​ച്ചി​ട്ടു​ണ്ട്.

ആ​ർ​കെ​വി​വൈ, സു​സ്ഥി​ര നെ​ൽ​കൃ​ഷി വി​ക​സ​നം എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഹെ​ക്ട​റി​ന് 5500 രൂ​പ​യും ഉ​ത്പാ​ദ​ന ബോ​ണ​സാ​യി 1000 രൂ​പ​യും ക​ർ​ഷ​ക്ക് ല​ഭി​ക്കേ​ണ്ട​താ​ണ്. ര​ണ്ടാം കൃ​ഷി​യു​ടെ കാ​ല​ത്ത് ചെ​ല​വി​ന് ഈ ​തു​ക ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ധ​ന​മാ​കേ​ണ്ട​തു​മാ​ണ്. പ​ക്ഷേ ഇ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. മ​റ്റു പ​ല ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഇ​ത്ത​വ​ണ​ത്തെ ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ കൃ​ഷി​ഭ​വ​നു​ക​ൾ വാ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.