ചെ​ന്പ​നോ​ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Wednesday, January 19, 2022 10:18 PM IST
റാ​ന്നി: ചെ​ന്പ​നോ​ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 23 വ​രെ ആ​ഘോ​ഷി​ക്കും.

തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​വി​കാ​രി ഫാ. ​തോ​മ​സ് പാ​റ​യ്ക്ക​തൊ​ട്ടി​യി​ൽ സി​എം​എ​ഫ് കൊ​ടി​യേ​റ്റും. ഫാ. ​ജീ​ൻ​സ് മ​ഠ​ത്തി​പ​റ​ന്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പ്. 22നു ​വൈ​കു​ന്നേ​രം 4.30 ന് ​ഫാ. ജെ​റി​ൻ ന​ട​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 23നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ക​ഴു​ന്നെ​ടു​ക്ക​ൽ. 4.30 ന് ​ഫാ. തോ​മ​സ് കു​ന്ന​ത്ത് സി​എം​എ​ഫ് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ഫാ. ​ജോ​ജോ മ​ണ്ണൂ​ർ സി​എം​എ​ഫ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 6.30 ന് ​പ്ര​ദ​ക്ഷി​ണം. ല​ദീ​ഞ്ഞ്. കൊ​ടി​യി​റ​ക്കോ​ടെ സ​മാ​പി​ക്കും.

അ​നി​ൽ പ​ന​ച്ചൂ​രാ​ൻ ച​ര​മ​വാ​ർ​ഷി​ക സ്മ​ര​ണാ​ഞ്ജ​ലി

പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ശ​സ്ത ക​വി അ​നി​ൽ പ​ന​ച്ചു​രാ​ൻ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക സ്മ​ര​ണാ​ഞ്ജ​ലി​യും കാ​വ്യ സം​ഗ​മ​വും ന​ട​ത്തി. വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​പ​ഴ​കു​ളം സു​ഭാ​ഷ്, ഡോ. ​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​വീ​ണ്‍ ഇ​റ​വ​ങ്ക​ര, ഡോ. ​എ.​കെ. അ​പ്പു​ക്കു​ട്ട​ൻ, രാ​ജു കു​ന്ന​ക്കാ​ട് അ​യ​ർ​ല​ൻ​ഡ്, ഡോ. ​സു​മ സി​റി​യ​ക്, ആ​ലീ​സ് ജോ​സ്, നി​ർ​മ​ല ജോ​സ​ഫ്, ഗീ​ത വി​ജ​യ​ൻ, സു​ധാ​മ​ണി ടീ​ച്ച​ർ, വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ​ങ്ങ​ൾ ന​ട​ത്തി.