ന​ഗ​ര​വി​ക​സ​ന ഫ​ണ്ടി​ൽ കു​റ​വു​വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: യു​ഡി​എ​ഫ്
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ വി​ക​സ​ന​ത്തി​നു സ​ർ​ക്കാ​ർ ന​ൽ​കി​യ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു. പ്ലാ​ൻ ഫ​ണ്ടി​ൽ 1.25 കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി പ​റ​ഞ്ഞു. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ണ്ടി​ൽ കു​റ​വു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നാ​യി കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ച്ച​ത്. ജി​ല്ലാ പ്ലാ​നിം​ഗ് ബോ​ർ​ഡി​ൽ നി​ന്നും അം​ഗീ​കാ​ര​വും നേ​ടി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് വാ​ർ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തെ ബാ​ധി​ക്കാ​തെ നോ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഭ​ര​ണ​സ​മി​തി​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ടി​വെ​ള്ളം, കാ​ർ​ഷി​കം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് ത​ട​സം വ​രാ​തെ പു​നഃ​ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ൻ ചെ​യ​ർ​മാ​ൻ എ. ​സു​രേ​ഷ് കു​മാ​ർ , വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ആ​ർ. അ​ജി​ത് കു​മാ​ർ, കൗ​ണ്‍​സി​ല​ർ ആ​നി സ​ജി എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഫ​ണ്ട് തി​രി​ച്ചു ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും പ​ശ്ചാ​ത്ത​ല​മേ​ഖ​ല, കു​ടി​വെ​ള്ളം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് കു​റ​വ് വ​രാ​ത്ത രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​ര​ണം ചെ​യ്യു​മെ​ന്നും ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.