പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 1262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ടയിലടക്കം പ്രതിദിന കണക്ക് നൂറിനു മുകളിലായിട്ടുതന്നെ ദിവസങ്ങളായി. ആറന്മുള, കോന്നി അടക്കം ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.
3627 സ്രവസാന്പിള് പരിശോധനകള്‍ മാത്രമാണ് ഇന്നലെ നടന്നത്. ശനിയാഴ്ച 6275 പരിശോധനകളും നടന്നു. ഞായറാഴ്ച സര്‍ക്കാര്‍ ആശുപത്രികളിലെ പരിശോധന നാമമാത്രമായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലൊഴികെ നിലവില്‍ കോവിഡ് പരിശോധനകള്‍ ഇല്ല. സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും പരിശോധന നടക്കുന്നത്. ആര്‍ടിപിസിആറിന് 500 രൂപയും ആന്റിജന്‍ 300 രൂപയും ഈടാക്കുന്നുമുണ്ട്. പനിയും മറ്റു രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നടക്കം സ്വകാര്യ ലാബുകളിലേക്കാണ് അയയ്ക്കുന്നത്. എന്നാല്‍ പണംമുടക്കിയുള്ള പരിശോധനകള്‍ക്ക് ആളുകള്‍ തയാറാകുന്നില്ല. പകരം ഏഴുദിവസം വീടുകളില്‍ ക്വാറന്റൈനീല്‍ ഇരിക്കുകയാണ് പലരും. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും 250 രൂപയുടെ കിറ്റ് വാങ്ങി ആന്റിജന്‍ പരിശോധന നടത്തുന്നവരുമുണ്ട്.
ഇന്നലെ രോഗബാധിതരായവരുടെ എണ്ണം തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ -
അടൂര്‍ 43, പന്തളം 35, പത്തനംതിട്ട 129, തിരുവല്ല 61, ആനിക്കാട് 7, ആറന്മുള 29, അരുവാപ്പുലം 17, അയിരൂര്‍ 32, ചെന്നീര്‍ക്കര 15, ചെറുകോല്‍ 14, ചിറ്റാര്‍ 5, ഏറത്ത് 12, ഇലന്തൂര്‍ 22, ഏനാദിമംഗലം 10, ഇരവിപേരൂര്‍ 8, ഏഴംകുളം 13, എഴുമറ്റൂര്‍ 10, കടമ്പനാട് 14, കടപ്ര 17, കലഞ്ഞൂര്‍ 28, കല്ലൂപ്പാറ17, കവിയൂര്‍ 2, കൊടുമണ്‍ 33, കോയിപ്രം 25, കോന്നി 71, കൊറ്റനാട് 9, കോട്ടാങ്ങല്‍ 11, കോഴഞ്ചേരി 25, കുളനട16, കുന്നന്താനം 36, കുറ്റൂര്‍ 4, മലയാലപ്പുഴ 22, മല്ലപ്പള്ളി 41, മല്ലപ്പുഴശേരി 22, മെഴുവേലി 17, മൈലപ്ര 13, നാറാണംമൂഴി 9, നാരങ്ങാനം 21, നെടുമ്പ്രം 15, നിരണം 4, ഓമല്ലൂര്‍ 26, പള്ളിക്കല്‍ 11, പന്തളം തെക്കേക്കര 6, പെരിങ്ങര 28, പ്രമാടം 65, പുറമറ്റം 12, റാന്നി18, റാന്നി- പഴവങ്ങാടി 32, റാന്നി- അങ്ങാടി 18, റാന്നി-പെരുനാട് 7, സീതത്തോട് 3, തണ്ണിത്തോട് 12, തോട്ടപ്പുഴശേരി 13, തുമ്പമണ്‍ 9, വടശേരിക്കര 10, വള്ളിക്കോട് 33, വെച്ചൂച്ചിറ 23.
ജില്ലയില്‍ ഇതേവരെ 223071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 1146 പേര് രോഗമുക്തരായി. 213080 പേര്‍ക്ക് ഇതിനോടകം രോഗമുക്തി ലഭിച്ചു. നിലവില്‍ 8486 പേര് രോഗികളായിട്ടുണ്ട്.