ജ​നം നി​ര​ത്തു​ക​ളി​ല്‍ നി​ന്ന് സ്വ​യം ഒ​ഴി​ഞ്ഞു​നി​ന്നു
Sunday, January 23, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ്. ജ​നം സ്വ​യം വി​ട്ടു​നി​ന്ന​തി​നാ​ല്‍ ത​ര്‍​ക്ക​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലാ​തെ വാ​രാ​ദ്യ നി​യ​ന്ത്ര​ണം ക​ട​ന്നു​പോ​യി.

ഇ​ന്ന​ലെ ജി​ല്ല​യി​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലെ​ല്ലാം തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ളും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രും മാ​ത്ര​മാ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഏ​റെ​പ്പേ​രു​ടെ​യും യാ​ത്ര.

കെ​എ​സ്ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളും ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും ഭാ​ഗി​ക​മാ​യി ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​രു​ന്നു. പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രാ​ന്‍ അ​നു​വ​ദി​ച്ച​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളൊ​ഴി​കെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ന്നു.

അ​ടൂ​രി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സ് പി​ക്ക​റ്റു​ക​ള്‍

അ​ടൂ​ര്‍: വാ​രാ​ദ്യ ലോ​ക്ഡൗ​ണ്‍ ദി​ന​ത്തി​ല്‍ അ​ടൂ​രി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി.
നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് സ​ത്യ​വാ​ങ്മൂ​ല​മോ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന്‍, ബൈ​പാ​സ്, പ​റ​ക്കോ​ട്, ഹൈ​സ്കൂ​ള്‍ ജം​ഗ്ഷ​ന്‍, നെ​ല്ലി​മൂ​ട്ടി​ല്‍​പ്പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

കെ​എ​സ്ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​ രു​ന്നു.