കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Tuesday, January 25, 2022 10:49 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​ടി പ​ടി​യാ​യി മു​ന്നേ​റു​ന്പോ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന ആ​തു​ര​സേ​വ​ന കേ​ന്ദ്ര​മാ​യി ഇ​തു മാ​റു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​ർ, ന​ഴ്സിം​ഗ് സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യാ​ണ് ക​ള​ക്ട​ർ മ​ട​ങ്ങി​യ​ത്.

എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ. ​ശ്രീ​കു​മാ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​സി.​വി. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രും ക​ള​ക്ട​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.