കു​ടി​വെ​ള്ളം പ​ദ്ധ​തി​യു​മാ​യി വാ​ർ​ഡ് വി​ക​സ​ന സ​മി​തി
Thursday, January 27, 2022 10:36 PM IST
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കാ​വ് വാ​ർ​ഡ് വി​ക​സ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ശു​ചി​ത്വ ഹ​രി​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ന്പൂ​ർ​ണ ജ​ല​സു​ര​ക്ഷ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. വാ​ർ​ഡ് വി​ക​സ​ന സ​മി​തി ഒ​ന്നാം വാ​ർ​ഷി​ക യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ല​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ൽ വീ​ഴു​ന്ന മ​ഴ വെ​ള്ളം സം​ഭ​രി​ച്ച് കി​ണ​റു​ക​ൾ റി​ച്ചാ​ർ​ജ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. മ​ഴ​വെ​ള്ളം വ​ലി​യ​കാ​വി​ന് കു​ടി​വെ​ള്ളം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വേ​ന​ൽ​ക്കാ​ല​ത്ത് വ​റ്റി​പ്പോ​കു​ന്ന കി​ണ​റു​ക​ൾ സ​ർ​വേ ന​ട​ത്തി ക​ണ്ടെ​ത്തും. തു​ട​ർ​ന്ന് ശാ​സ്ത്രീ​യ​മാ​യി വെ​ള്ളം കി​ണ​റി​ലേ​ക്ക് നി​റ​യ്ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് സ​ബ്സി​ഡി​യും ല​ഭ്യ​മാ​ക്കും.

വേ​ന​ൽ​ക്കാ​ല​ത്ത് കി​ണ​ർ വ​റ്റി പോ​കു​ന്ന​വ​രു​ടെ പു​ര​യി​ട​ത്തി​ൽ എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശാ​സ്ത്രീ​യ​മാ​യി മ​ഴ​ക്കു​ഴി​ക​ളും നി​ർ​മി​ക്കും. പ​ദ്ധ​തി​യു​ടെ സ​ന്ന​ദ്ധ സേ​വ​ന കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​നീ​ഷ് മോ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​ല പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​വി. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ക്ലാ​സെ​ടു​ത്തു.

അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വി​ഭാ​വ​നം ചെ​യ്യു​ന്ന വി​ക​സ​നം 2030 ന്‍റെ ഭാ​ഗ​മാ​യി നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ലി​യ​കാ​വി​നെ തൊ​ട്ട​ടു​ത്ത ടൗ​ണ്‍​ഷി​പ്പാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്.​ സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി അ​ല​ക്സ് , സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ആ​ദ​ർ​ശ വ​ർ​മ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ന്താ​ന​ത്ത്, രാ​ജേ​ഷ് കാ​വും​മ​ണ്ണി​ൽ, ടി.​ജെ. ബാ​ബു​രാ​ജ്, സു​രേ​ന്ദ്ര പ്ര​സാ​ദ്, സെ​ൽ​വി റോ​യി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ , സു​ധ​ർ​മി​ണി, രാ​ജ​മ്മ ഷാ​ജി, സൂ​സ​ൻ സാം, ​വി.​ജെ. ത​ന്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഴ​വെ​ള്ളം വ​ലി​യ​കാ​വി​ന് കു​ടി​വെ​ള​ളം പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വാ​ർ​ഡ് വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9846887361.