ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക​ദി​നാ​ഘോ​ഷം
Thursday, January 27, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ജ​നാ​ധി​പ​ത്യ​ത്തെ ഉ​ത്സ​വ​മാ​ക്കാ​നു​ള്ള ശ​ക്തി ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടേ​യും വി​ര​ൽ​ത്തു​ന്പി​ലു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ. ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ബേ​സി​ൽ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. രാ​ജ​ല​ക്ഷ്മി സ​മ്മ​തി​ദാ​യ​ക​രു​ടെ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം കോ​ന്നി ആ​ർ​വി​എ​ച്ച്എ​സ്എ​സി​ലെ നി​ര​ഞ്ജ​നും ര​ണ്ടാം സ്ഥാ​നം കോ​ന്നി എ​സ്എ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ എ​സ്.​എ​സ്. അ​ഭി​രാ​മി​യും മൂ​ന്നാം സ്ഥാ​നം പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സി​ലെ സ്നേ​ഹ എ​സ്. നാ​യ​രും നേ​ടി. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് പ​ന്പ കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​സി ജ​ന​റ​ൽ കെ.​കെ. വി​മ​ൽ​രാ​ജ്, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​ർ കെ. ​ജ​യ​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.