കെ​പ്‌​കോ​യു​ടെ കൂ​ടും കോ​ഴി​യും പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​റ​ക്കോ​ട്ട്
Friday, January 28, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന പൗ​ള്‍​ട്രി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന കൂ​ടും കോ​ഴി​യും പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 31ന് ​രാ​വി​ലെ 10.30 ന് ​പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കും.

മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ഴി​യും കൂ​ടും വി​ത​ര​ണ ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കെ​പ്‌​കോ ചെ​യ​ര്‍​മാ​ന്‍ പി.​കെ. മൂ​ര്‍​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും:

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​യാ​ണി​തെ​ന്ന് പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ന്‍​പി​ള്ള​യും കെ​പ്‌​കോ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സു​കു​മാ​ര​ന്‍ നാ​യ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഏ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ​റ​ക്കോ​ട് ബ്ലോ​ക്കി​നെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കോ​ഴി​യും കൂ​ടും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും അ​ഞ്ച് ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ല​യ​ബി​ലി​റ്റി ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍​ക്ക് മു​ട്ട​യി​ടാ​ന്‍ പ്രാ​യ​മാ​യ 100 കോ​ഴി​ക​ളെ​യും അ​വ​യെ വ​ള​ര്‍​ത്താ​ന്‍ പ​ര്യാ​പ്ത​മാ​യ കൂ​ടും ന​ല്‍​കും. ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും 9,0000 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

വി​ഹി​ത​മാ​യി 5000 രൂ​പ വീ​തം ന​ല്‍​ക​ണം. കെ​പ്‌​കോ ന​ട​പ്പാ​ക്കു​ന്ന വ​നി​താ മി​ത്രം പ​ദ്ധ​തി​യും പ​റ​ക്കോ​ട് ബ്ലോ​ക്കി​ല്‍ ന​ട​പ്പാ​ക്കും. സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 21370 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കും പ​ത്തു കോ​ഴി​യും മൂ​ന്ന് കി​ലോ​ഗ്രാം തീ​റ്റ​യും മ​രു​ന്നും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും. ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 250 രൂ​പ അ​ട​യ്ക്ക​ണം.

ഏ​ഴം​കു​ളം, ക​ല​ഞ്ഞൂ​ര്‍, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 3005 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ്, കോ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​കു​മാ​ര്‍, ഡോ. ​വി​ഷ്ണു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.